Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിവരശേഖരണത്തിന്​ ഭാഷ...

വിവരശേഖരണത്തിന്​ ഭാഷ പ്രശ്​നം​: പൊലീസ്​ രഹസ്യാന്വേഷണവിഭാഗത്തെ അറബിക്കും ഉറുദുവും പഠിപ്പിക്കുന്നു

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ രഹസ്യാന്വേഷണവിഭാഗം അംഗങ്ങളെ അറബിക്കും ഉറുദുവും പഠിപ്പിക്കുന്നു. പല നിർണായക ഘട്ടത്തിലും വിവരശേഖരണത്തിന് ഭാഷ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് നടപടി. അറബിക്, ഉറുദു കൂടാതെ ഹിന്ദി, പാഴ്സി ഭാഷകളും പഠിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്ത് രഹസ്യാന്വേഷണ വിഭാഗത്തിലെ 20 പൊലീസുകാർക്ക് കഴിഞ്ഞദിവസം പഠനക്ലാസ് ആരംഭിച്ചു. പരിചയസമ്പന്നരായ അധ്യാപകരാണ് ക്ലാസുകൾ ന‍യിക്കുന്നത്. ഇപ്പോൾ അക്ഷരം പഠിക്കുകയാണ് പൊലീസുകാർ. 15 ദിവസമാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും പൂർത്തിയായില്ലെങ്കിൽ പഠന കാലാവധി നീട്ടാനാണ് തീരുമാനം. സംസ്ഥാനത്തേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്നും വിവിധ രാജ്യങ്ങളിൽനിന്നും നിരവധിപേർ നിത്യേന എത്തുന്നുണ്ട്. എന്നാൽ, അവർ എങ്ങനെയാണ് കേരളത്തിൽ എത്തിയിട്ടുള്ളത്, ദൗത്യം എന്താണ് എന്നതിനെക്കുറിച്ചെല്ലാം വ്യക്തത വരുത്താൻ ഭാഷ തടസ്സമാണ്. പലരും സംശയസാഹചര്യത്തിൽ െപാലീസി​െൻറ പിടിയിലകപ്പെടുന്നുമുണ്ട്. ഇത്തരം കാര്യങ്ങളിൽ കൃത്യമായ വിവരം ലഭ്യമാക്കാനാണ് ഭാഷാപഠന പരിപാടിയുടെ ലക്ഷ്യം. ഹിന്ദി അറിയാവുന്ന പല പൊലീസ് ഉദ്യോഗസ്ഥരുമുണ്ടെങ്കിലും അറബിക്, ഉറുദു തുടങ്ങിയ ഭാഷകൾ മാത്രം സംസാരിക്കുന്ന വലിയൊരു വിഭാഗം കേരളത്തിലെത്തുെന്നന്നാണ് രഹസ്യാന്വേഷണ വിഭാഗത്തി​െൻറ കണ്ടെത്തൽ. അവർക്ക് ഇവിടങ്ങളിൽ താമസിക്കാൻ വീടുകളിലുൾപ്പെടെ സൗകര്യങ്ങളും ലഭിക്കുന്നുണ്ട്. അവരെ താമസിപ്പിക്കുന്നവരും കൊണ്ടുവരുന്നവരും നൽകുന്ന വിവരങ്ങൾ മാത്രമേ പലപ്പോഴും പൊലീസിന് ലഭിക്കാറുള്ളൂ. എന്നാൽ, അവരുമായി നേരിട്ട് ആശയവിനിമയം നടത്തി റിപ്പോർട്ട് ലഭ്യമാക്കാൻ ഭാഷാപഠനത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ആദ്യഘട്ടം എന്ന നിലക്കാണ് 20 പേർക്ക് പരിശീലനം. വിജയിച്ചാൽ ഒാരോ ജില്ലകൾ കേന്ദ്രീകരിച്ചും ഭാഷാപഠനം വ്യാപകമാക്കും. രഹസ്യാന്വേഷണ വിഭാഗത്തിന് മാത്രമല്ല, പൊലീസ് സേനാംഗങ്ങൾക്കെല്ലാം ഭാവിയിൽ ഇൗ പഠനം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് വിവരം.
Show Full Article
TAGS:LOCAL NEWS 
Next Story