Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആൾമറയില്ലാത്ത കിണറുകൾ

ആൾമറയില്ലാത്ത കിണറുകൾ

text_fields
bookmark_border
പരവൂർ: അപകടഭീഷണിയും രോഗഭീതിയുമുണർത്തുന്നു. പരവൂർ നഗരസഭയിലും പൂതക്കുളം, ചിറക്കര, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തുകളിലും ഇത്തരത്തിൽ നിരവധി കിണറുകളാണുള്ളത്. കമ്പുകൾ നാട്ടി പ്ലാസ്റ്റിക് ഷീറ്റുകളും ചാക്കുകളും ഉപയോഗിച്ചാണ് പലയിടത്തും കിണറുകൾ മറച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ അതുമില്ലാത്ത അവസ്ഥയിലാണ്. ഷീറ്റുകളും ചാക്കുകളും െവച്ച് മറച്ചാലും അപകടസാധ്യതയോ രോഗസാധ്യതയോ ഇല്ലാതാകുന്നില്ല. മാലിന്യം കുന്നുകൂടിയ നിലയിലാണ് മിക്ക കിണറുകളും. ചിലയിടങ്ങളിൽ പാതയോടുചേർന്നും ഇത്തരത്തിലുള്ള കിണറുകളുണ്ട്. ഇവിടങ്ങളിൽ വാഹനാപകടങ്ങൾക്കുള്ള സാധ്യതയും നിലനിൽക്കുന്നു. ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായി ലഭ്യമാകുന്ന ഫണ്ട് എങ്ങനെ ഉപയോഗിച്ച് തീർക്കണമെന്നറിയാതെ റോഡി​െൻറ മുക്കിനും മൂലയിലും വരെ ഇൻറർലോക്ക് പാകാൻ പദ്ധതി തയാറാക്കുന്ന നഗരസഭയും പഞ്ചായത്തുകളും ഇത്തരത്തിലുള്ള അപകടങ്ങൾ ഇല്ലാതാക്കാൻ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
Show Full Article
TAGS:LOCAL NEWS 
Next Story