Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകനാൽഭിത്തി തകർന്ന്...

കനാൽഭിത്തി തകർന്ന് ഭരണിക്കാവ് ടൗണിലൂടെ മലിനജലം ഒഴുകുന്നു

text_fields
bookmark_border
ശാസ്താംകോട്ട: കല്ലട പദ്ധതിയുടെ കനാലി​െൻറ ഭിത്തി തകർന്ന് ഭൂമിക്കടിയിലൂടെ വെള്ളം ഊർന്ന് ഭരണിക്കാവ് ടൗണിലേക്ക് ഒഴുകുന്നു. സമീപത്തെ സെപ്റ്റിക് ടാങ്കുകളിലൂടെയും ഓടകളിലൂടെയും നിറഞ്ഞൊഴുകി പരക്കുന്ന വെള്ളം കാരണം ടൗണിൽ ദുർഗന്ധമാണ്. കുന്നത്തൂർ താലൂക്കിലെ ഏറ്റവും തിരക്കുള്ള കവലയായ ഭരണിക്കാവ് ടൗണി​െൻറ അടിഭാഗത്ത് കൂടിയാണ് കല്ലട പദ്ധതി ഇടതുകര കനാലി​െൻറ ചവറ ഡിസ്ട്രിബ്യൂട്ടറി കടന്നുപോകുന്നത്. കനാലിന് മുകളിൽ നിർമിച്ച മൂടിക്ക് മീതെയാണ് ഭരണിക്കാവ് ടൗണി​െൻറ പ്രധാനഭാഗം സ്ഥിതിചെയ്യുന്നത്. സമീപത്തെ ചില ലോഡ്ജുകളിലെ സെപ്റ്റിക് ടാങ്കുകൾ ഇതിനകം കനാൽ വെള്ളത്താൽ നിറഞ്ഞ് കഴിഞ്ഞു. ശാസ്താംകോട്ട റോഡിലെ പ്രധാന ഓടയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഈ വെള്ളമെല്ലാം ടൗണിൽ ഒഴുകിപ്പരക്കുകയാണ്. വാഹനങ്ങൾ പോകുമ്പോൾ മലിനജലം തെറിക്കുന്നതിനെ ചൊല്ലി വാക്കേറ്റങ്ങളും പതിവാണ്.
Show Full Article
TAGS:LOCAL NEWS 
Next Story