Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹെൽപ്​ എ പൂവർ പദ്ധതി...

ഹെൽപ്​ എ പൂവർ പദ്ധതി മാതൃക ^കലക്​ടർ

text_fields
bookmark_border
ഹെൽപ് എ പൂവർ പദ്ധതി മാതൃക -കലക്ടർ ചാത്തന്നൂർ: ചാത്തന്നൂർ പൊലീസ് നടപ്പാക്കിയ 'ഹെൽപ് എ പുവർ' പദ്ധതി ജില്ലക്ക് മാതൃകയാണെന്ന് കലക്ടർ ഡോ. എസ്. കാർത്തികേയൻ പറഞ്ഞു. 'ഹെൽപ് എ പുവർ' പദ്ധതിയുടെ ഫെബ്രുവരിയിലെ ഉദ്ഘാടനം ചാത്തന്നൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അസി. പൊലീസ് കമീഷണർ ജവഹർ ജനാർദ് അധ്യക്ഷത വഹിച്ചു. പദ്ധതി കോഓഡിനേറ്റർ ചാത്തന്നൂർ ജയചന്ദ്രൻ, സെബാസ്റ്റ്യൻ, രമണി കുട്ടി, മാലതി, സാബു നന്ദനം എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി നിർധനരായ 110 പേർക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ വിതരണംചെയ്തു. കെ.എം.ജെ സ്കൂൾ വാർഷികം ഇരവിപുരം: കൊല്ലൂർവിള കെ.എം.ജെ സെൻട്രൽ സ്കൂളി​െൻറ പതിനാലാമത് വാർഷികാഘോഷങ്ങൾ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ. യൂനുസ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. ഡോ. സൈനുദ്ദീൻ പട്ടാഴി മുഖ്യാതിഥിയായിരുന്നു. കൊല്ലൂർവിള മുസ്ലിം ജമാഅത്ത് സെക്രട്ടറി അബ്ദുൽ റഹുമാൻ, കോർപറേഷൻ കൗൺസിലർ എം. സലിം, ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ് വൈ. ഇസ്മായിൽ കുഞ്ഞ്, ട്രഷറർ അൻസാരി, പി. യഹിയാകോയ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ദിവ്യ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി റാണി ശശിധരൻ നന്ദി പറഞ്ഞു. ജമാഅത്ത് ഭരണസമിതി അംഗങ്ങൾ സമ്മാന വിതരണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story