Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹിന്ദുസ്​ഥാനി കലാപഠന...

ഹിന്ദുസ്​ഥാനി കലാപഠന കേന്ദ്രമടക്കം നൂതന പദ്ധതികളുമായി പനയം പഞ്ചായത്ത്​

text_fields
bookmark_border
കൊല്ലം: തദ്ദേശസ്ഥാപനങ്ങൾ സാധാരണ നടപ്പാക്കുന്ന വികസന പദ്ധതികൾക്കൊപ്പം വ്യത്യസ്ഥമായ പദ്ധതികൾക്ക് രൂപംനൽകി പനയം ഗ്രാമപഞ്ചായത്ത് ശ്രദ്ധനേടുന്നു. െഎ.എസ്.ഒ 9001-2008 അംഗീകാരമുള്ള പഞ്ചായത്ത് വ്യത്യസ്ഥമായ 13 പദ്ധതികളാണ് ഇക്കുറി തയാറാക്കിയതെന്ന് പ്രസിഡൻറ് എ. ഷീല വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹിന്ദുസ്ഥാനി കലാപഠനകേന്ദ്രം ആരംഭിക്കാനുള്ള പദ്ധതിയാണ് ഇതിൽ പ്രധാനം. കേരളത്തിന് അത്രപരിചിതമല്ലാത്ത ഹിന്ദുസ്ഥാനി സംഗീതവും കലാരൂപങ്ങളും പരിചയപ്പെടുത്തുകയും പഠനാവസരമൊരുക്കുകയുമാണ് ലക്ഷ്യം. 'ഘുങ്ഗ്രു ഒാർ ഘരാന' പേരിലാണ് ഇത് നടപ്പാക്കുന്നത്. 12ന് ൈവകീട്ട് മൂന്നിന് എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ ശിക്ഷ്യൻ ഹിമാൻ ഷുനന്ദയുടെ മേൽേനാട്ടത്തിലാണ് പഠനം. മാസത്തിൽ എട്ട് ക്ലാസുകളാവും ഉണ്ടാവുക. പ്രായഭേദമന്യേ ആർക്കും ചേർന്ന് പഠിക്കാവുന്ന കോഴ്സ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 9447186146 നമ്പറിൽ ലഭിക്കും. തെരുവുവിളക്കുൾ സൗരോജ സംവിധാനത്തിേലക്ക് മാറ്റുന്ന 'പാതിരാസൂര്യൻ', പട്ടികജാതിക്കാരായ വിദ്യാഥികൾക്ക് പ്രൊഫഷനൽ കോഴ്സ് പഠനത്തിന് സഹായകമാവുന്ന 'അഭ്യുദയം', പ്രമുഖ ഗവേഷണ സ്ഥാപങ്ങൾ സന്ദർശിക്കുന്നതും മറ്റും ലക്ഷ്യമിട്ടുള്ള 'അഭ്യുന്നതി' തുടങ്ങിയവ മറ്റ് പദ്ധതികളിൽപെടുന്നു. ൈവസ് പ്രസിഡൻറ് ജയകൃഷ്ണൻ, സ്ഥിരംസമിതി ചെയർമാൻ ൈവ. റഹിം, സെക്രട്ടറി സുനീഷ് കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story