Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർവിസ്​ ചാർജ്​...

സർവിസ്​ ചാർജ്​ വർധിപ്പിച്ച്​ ബാങ്കുകൾ ഇടപാടുകാരെ പിഴിയുന്നു ^എസ്​.ബി.​െഎ.ഇ.എഫ്​

text_fields
bookmark_border
സർവിസ് ചാർജ് വർധിപ്പിച്ച് ബാങ്കുകൾ ഇടപാടുകാരെ പിഴിയുന്നു -എസ്.ബി.െഎ.ഇ.എഫ് തിരുവനന്തപുരം: സേവനങ്ങൾക്ക് സർവിസ് ചാർജ് വർധിപ്പിച്ച് ബാങ്കുകൾ ഇടപാടുകാരെ പിഴിയുകയാണെന്നും ശാഖകളിൽ യന്ത്രവത്കരണം ശക്തിപ്പെടുത്തി തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുകയാണെന്നും എസ്.ബി.െഎ എംപ്ലോയീസ് ഫെഡറേഷൻ (എസ്.ബി.െഎ.ഇ.എഫ്) ദേശീയ സമ്മേളനം ആേരാപിച്ചു. തിരുവനന്തപുരത്ത് ആരംഭിച്ച സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പൊതുബാങ്കുകളുടെ ലയനത്തിലൂടെ വൻകിടക്കാരെ സംരക്ഷിക്കുകയും ചെറുകിട ഇടപാടുകാരെ ബാങ്കിൽനിന്ന് ആട്ടിയോടിക്കുകയുമാണ്. ബാങ്കുകളുടെ ലയനം നടക്കുേമ്പാൾ ഒരുശാഖ പോലും അടച്ചുപൂട്ടില്ലെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ, എസ്.ബി.െഎ ആയിരത്തിലധികം ശാഖകൾ പൂട്ടിയതായും റിപ്പോർട്ടിലുണ്ട്. രണ്ടുദിവസത്തെ സമ്മേളനം ബി.ടി.ആർ ഭവനിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സജി ഒ. വർഗീസ് പതാക ഉയർത്തി. വൈസ് പ്രസിഡൻറ് വിജയൻ രക്തസാക്ഷി പ്രമേയവും ജയരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടി.സി. മാത്തുക്കുട്ടി, എം. കൃഷ്ണൻ, ഗണപതി കൃഷ്ണൻ, സി.ജെ. നന്ദകുമാർ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിൽ എസ്.ബി.െഎ.ഇ.എഫ് അഖിലേന്ത്യ സെക്രട്ടറി കെ. ബാലചന്ദ്രൻ റിപ്പോർട്ടും ട്രഷറർ ജി. അനിൽ കുമാർ കണക്കും അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story