Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.പി.സി.സി...

കെ.പി.സി.സി രാഷ്​ട്രീയകാര്യസമിതി യോഗം 14ന്​

text_fields
bookmark_border
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പി​െൻറ മുന്നൊരുക്കവും എം.എം. ഹസൻ നയിക്കുന്ന 'ജനമോചനയാത്ര' സംസ്ഥാന ജാഥയുടെ വിശദാംശങ്ങളും ആലോചിക്കാൻ 14ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ചേരും. രാവിലെ 10ന് ഇന്ദിരഭവനിലാണ് യോഗം. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തേ നടക്കാൻ സാധ്യതയുള്ളതിനാൽ ഒരുക്കം ആരംഭിക്കാൻ കീഴ്ഘടകങ്ങൾക്ക് പാർട്ടി നേതൃത്വം നിർദേശം നൽകിയിരിക്കുകയാണ്. പ്രത്യക്ഷമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പകരം പാർട്ടി പരിപാടികൾ സംഘടിപ്പിച്ച് പ്രവർത്തകരെ സജീവമാക്കി നിർത്താനാണ് നിർദേശം. കഴിഞ്ഞദിവസം ഹൈക്കമാൻഡുമായി ചർച്ച നടത്തിയ സംസ്ഥാന നേതാക്കൾക്കും ഇൗ നിർദേശം ലഭിച്ചിട്ടുണ്ട്. സോളാർ അന്വേഷണ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെ നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് മാസങ്ങൾക്ക് മുമ്പ് സർക്കാർ നടത്തിയ പ്രഖ്യാപനം എങ്ങുമെത്താതെ നിൽക്കെ പാറ്റൂർ കേസിലും അദ്ദേഹം മോചിതനായി. ഇൗ രണ്ട് വിഷയങ്ങളും നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെതിരായ ഇടതുമുന്നണിയുടെ പ്രചാരണായുധങ്ങളായിരുന്നു. ഇേപ്പാൾ ഇത് എൽ.ഡി.എഫിനെതിരെ ഉപയോഗിക്കാനാകുന്ന നിലയിലാണ്. ഇതുസംബന്ധമായ ചർച്ചകളും നടക്കും. കേന്ദ്ര-സംസ്ഥാന ബജറ്റുകൾക്കെതിരായ പ്രചാരണ പരിപാടികളും യോഗം തയാറാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story