Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശാര്‍ക്കര പൊങ്കാല;...

ശാര്‍ക്കര പൊങ്കാല; മുന്നൊരുക്കം അവസാനഘട്ടത്തിൽ

text_fields
bookmark_border
ആറ്റിങ്ങല്‍: ശാര്‍ക്കര പൊങ്കാലയുടെ മുന്നൊരുക്കം അവസാനഘട്ടത്തിൽ. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതി​െൻറ ഭാഗമായി ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ഡീന അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ക്ഷേത്രപരിസരം വൃത്തിയാക്കുന്ന പ്രവൃത്തി നടക്കുകയാണ്. പൊങ്കാല ദിവസം പണ്ടകശാല- ശാര്‍ക്കര റോഡിലും മഞ്ചാടിമൂട്- വലിയകട റോഡിലും രാവിലെ 6.30ന് ശേഷം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ശുദ്ധജലം എത്തിക്കാൻ ക്ഷേത്രപറമ്പില്‍ 100 കുടിവെള്ള ടാപ്പുകള്‍ സ്ഥാപിക്കും. പി.എച്ച്.സിയുടെ നേതൃത്വത്തില്‍ ക്ഷേത്ര പരിസരത്തെ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തും. ക്രമസമാധാനപാലനത്തിനും ഗതാഗത നിയന്ത്രണത്തിനും ശക്തമായ പൊലീസ് സംവിധാനം ഒരുക്കുന്നതിന് പുറമേ മോഷണങ്ങള്‍ തടയാൻ സി.സി.ടി.വി കാമറകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കും. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ താൽക്കാലിക മെഡിക്കല്‍ ക്യാമ്പും ആംബുലന്‍സ് സൗകര്യവും ഉണ്ടാകും. ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തില്‍ അമ്പതിനായിരത്തോളം പൊങ്കാല അടുപ്പുകള്‍ കൂട്ടുന്നതിന് വേണ്ടിയുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. പൊങ്കാല പ്രചാരണത്തി​െൻറ ഭാഗമായി നൂറുക്കണക്കിന് ബോര്‍ഡുകളും പോസ്റ്ററുകളും സ്റ്റിക്കറുകളും വിവിധ സ്ഥലങ്ങളില്‍ പതിച്ച് വരികയാണ്. ഹരിതചട്ടം പാലിക്കാൻ ഭക്തര്‍ പ്ലാസ്റ്റിക് ഉൽപന്നങ്ങള്‍ ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. പൊങ്കാല അര്‍പ്പിക്കാനെത്തുന്ന ഭക്തർക്ക് യാതാസൗകര്യവും ഉണ്ടാകും. ഭക്തർക്ക് ഭക്ഷണവും ദാഹജലവും നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ ദേവസ്വം ബോര്‍ഡില്‍ അപേക്ഷ നല്‍കി ആരോഗ്യവകുപ്പിൽനിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങണമെന്നും യോഗത്തില്‍ തീരുമാനമായി. കെ.എസ്.ആർ.ടി.സി ബസുകള്‍ പ്രത്യേക സർവിസ് നടത്തും. യോഗത്തില്‍ ദേവസ്വം, ക്ഷേത്രോപദേശകസമിതി, ജല അതോറിറ്റി, കെ.എസ്.ആർ.ടി.സി, പൊലീസ്, കെ.എസ്.ഇ.ബി, എക്‌സൈസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കൾ, സാമൂഹികപ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. മണികണ്ഠന്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഫൈസല്‍ നന്ദിയും പറഞ്ഞു. ഫോട്ടോ: -ശാര്‍ക്കര കാളിയൂട്ടിന് മുന്നോടിയായി പറമ്പില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ശുചീകരണം നടത്തുന്നു
Show Full Article
TAGS:LOCAL NEWS 
Next Story