Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമികവിെൻറ കേന്ദ്രം;...

മികവിെൻറ കേന്ദ്രം; പൂവച്ചല്‍ ഹയര്‍ സെക്കൻഡറി സ്​കൂളി​ൽ രണ്ടാംഘട്ടത്തിന് തുടക്കം

text_fields
bookmark_border
കാട്ടാക്കട: മികവി​െൻറ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെട്ട അരുവിക്കര നിയോജകമണ്ഡലത്തിലെ പൂവച്ചല്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിൽ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കെട്ടിട നിർമാണത്തില്‍ ഒതുങ്ങാതെ സർവോന്മുഖമായ പദ്ധതിയാണ് ഇതിലൂടെ ആവിഷ്കരിക്കുന്നതെന്ന് കെ.എസ്. ശബരീനാഥന്‍ എം.എൽ.എ അറിയിച്ചു. ഇതി​െൻറ ഭാഗമായുള്ള രണ്ടാമത്തെയോഗം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് സ്കൂൾ അങ്കണത്തിൽ ചേരും. സ്കൂളി​െൻറ വിവിധ ആവശ്യങ്ങള്‍ മനസ്സിലാക്കി സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോ തയാറാക്കുന്ന മാസ്റ്റര്‍ പ്ലാനിലേക്ക് അത്യാധുനികവും സാങ്കേതികതികവോടും കൂടിയുള്ള അധ്യയനരീതി കൊണ്ടുവരാന്‍ 'അധ്യായന്‍' എന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിദ്യാഭ്യാസ സംഘടനയെ ചുമലതപ്പെടുത്തിയതായി എം.എൽ.എ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മുന്നൂറോളം സ്കൂളുകളില്‍ പരിശീലനം നടത്തിയ അധ്യായ​െൻറ സി.ഇ.ഒയും അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയായ വിദ്യാഭ്യാസ വിദഗ്ധ കവിത ആനന്ദി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് എം.എൽ.എയുടെ പ്രത്യേക ക്ഷണപ്രകാരം പൂവച്ചല്‍ സ്കൂളി​െൻറ പദ്ധതി തയാറാക്കാന്‍ ഇന്ന് എത്തുന്നത്. തുടര്‍ന്ന് എം.എൽ.എയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രിയുമായും ഇവർ ചര്‍ച്ചനടത്തും. പദ്ധതി പ്രകാരം കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അഞ്ചുകോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി ലഭിക്കുന്നത്. ബാക്കി തുക എം.എൽ.എ ഫണ്ട് ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ ഫണ്ടുകള്‍ വഴി കണ്ടെത്തും.
Show Full Article
TAGS:LOCAL NEWS 
Next Story