Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടേക്​ ഓഫിന് ഒരുങ്ങിയ...

ടേക്​ ഓഫിന് ഒരുങ്ങിയ വിമാനം യാത്ര റദ്ദാക്കി

text_fields
bookmark_border
തിരുവനന്തപുരം: ടേക് ഓഫിന് ഒരുങ്ങിയ വിമാനം യന്ത്രത്തകരാർ കണ്ടതിനെതുടർന്ന് യാത്ര റദ്ദാക്കി. ശനിയാഴ്ച രാവിലെ 157 യാത്രക്കാരുമായി ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസി​െൻറ ഐ.എക്സ് 537 വിമാനമാണ് യാത്ര റദ്ദാക്കിയത്. പരിശോധനകൾ പൂർത്തിയാക്കി യാത്രക്കാരുമായി വിമാനം റൺവേയിൽനിന്ന് ടേക് ഓഫിന് ഒരുക്കുന്നതിനിടെയാണ് യന്ത്രത്തകരാർ കണ്ടതിനെതുടർന്ന് പൈലറ്റ് യാത്ര തുടരാൻ കഴിയിെല്ലന്ന് അറിയിച്ച് എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് സന്ദേശം അയച്ചത്. സന്ദേശം ലഭിച്ചതിനെതുടർന്ന് വിമാനം റൺവേയിൽനിന്ന് പാർക്കിങ് ബേയിലേക്ക് മാറ്റാൻ നിർദേശം നൽകുകയായിരുന്നു. തുടർന്ന് വിമാനം പാർക്കിങ് ഏരിയയിലേക്ക് മാറ്റി സങ്കേതികത്തകരാറുകൾ പരിഹരിച്ച് വൈകീട്ട് 3.30ഒാടെ യാത്ര തുടർന്നു.
Show Full Article
TAGS:LOCAL NEWS 
Next Story