Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനീലക്കുയിൽ സിനിമക്ക്​...

നീലക്കുയിൽ സിനിമക്ക്​ 64 വയസ്സ്​: തലസ്​ഥാനത്ത്​ ആഘോഷം

text_fields
bookmark_border
തിരുവനന്തപുരം: ഭാസ്കരൻ മാസ്റ്റർ സാംസ്കാരികവേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് 64 വർഷം പൂർത്തിയാക്കുന്ന നീലക്കുയിൽ എന്ന മലയാള ചലച്ചിത്രത്തി​െൻറ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. ബുധനാഴ്ച വൈകീട്ട് 5.30ന് തിരുവനന്തപുരം ലൈലോപ്പിള്ളി സംസ്കൃതി ഭവനിലെ രാകേന്ദു ഒാപൺ എയർ ഒാഡിറ്റോറിയത്തിലാണ് ചടങ്ങുകൾ. മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം നിർവഹിക്കും. ഭാസ്കരൻ മാസ്റ്ററുടെ നീലക്കുയിൽ മുതൽ വെങ്കലം വരെയുള്ള സിനിമയിലെ ഗാനങ്ങൾ പ്രമുഖ ഗായകർ ആലപിക്കും. ഭാസ്കരൻ മാസ്റ്ററുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിക്കും. വയലാർ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ 30 ഗായകരെ ഉൾപ്പെടുത്തി പുതുതായി രൂപവത്കരിച്ച വയലാർ ഗായകസംഘം ഭാസ്കരൻ മാസ്റ്ററുടെ ഗാനങ്ങൾ ഉൾപ്പെടുത്തി ഗാനാഞ്ജലി അവതരിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story