Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമന്ത്രിസഭ കേരളത്തിന്...

മന്ത്രിസഭ കേരളത്തിന് അപമാനം ^രമേശ് ചെന്നിത്തല

text_fields
bookmark_border
മന്ത്രിസഭ കേരളത്തിന് അപമാനം -രമേശ് ചെന്നിത്തല തിരുവനന്തപുരം: കാബിനറ്റ് യോഗം വിളിച്ചിട്ടും മന്ത്രിമാര്‍ എത്താത്തതിനാല്‍ തീരുമാനമെടുക്കാന്‍ കഴിയാതെ പതനത്തിലെത്തിയ മന്ത്രിസഭ സംസ്ഥാനത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുപോലൊരു ഗതികേട് കേരളത്തിൽ മുമ്പുണ്ടായിട്ടില്ല. സംസ്ഥാനത്തി​െൻറ ഭരണം നടത്താനല്ല പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കുമാണ് മന്ത്രിമാര്‍ക്ക് താല്‍പര്യം. മന്ത്രിമാര്‍ എത്താത്തതിനാല്‍ ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കാന്‍ കഴിയാതെ പോയത് ദയനീയമാണ്. ആഴ്ചയില്‍ അഞ്ചുദിവസം മന്ത്രിമാര്‍ തിരുവനന്തപുരത്തുണ്ടാവുമെന്നാണ് മുഖ്യമന്ത്രി തുടക്കത്തില്‍ പറഞ്ഞത്. പക്ഷേ, ഇപ്പോള്‍ കാബിനറ്റ് യോഗം വിളിച്ചാല്‍പോലും മന്ത്രിമാരെത്താത്ത അവസ്ഥയാണ്. സംസ്ഥാനം ഭരിക്കാന്‍ തങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് മന്ത്രിമാര്‍ തെളിയിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story