Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊല്ലം തുറമുഖത്തെ...

കൊല്ലം തുറമുഖത്തെ ദേശീയ ജലപാതയുമായി ബന്ധിപ്പിക്കാൻ പുതിയ കനാൽ വരുന്നു

text_fields
bookmark_border
പള്ളിത്തോട്ടത്തുനിന്ന് കൊല്ലം തോട്ടിലേക്ക് 300 മീറ്റർ നീളത്തിൽ കനാൽ നിർമിക്കാനാണ് പദ്ധതി കൊല്ലം: . പള്ളിത്തോട്ടത്തുനിന്ന് കൊല്ലം തോട്ടിലേക്ക് 300 മീറ്റർ നീളത്തിൽ കനാൽ നിർമിക്കാനാണ് പദ്ധതി. കൊല്ലത്തി​െൻറ മുഖച്ഛായ മാറ്റുന്ന പദ്ധതിയുടെ സാധ്യതപഠനം നടത്താൻ തീരുമാനമായെന്നാണ് സർക്കാർ വൃത്തങ്ങളിൽനിന്ന് അറിയുന്നത്. തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കം വർധിപ്പിക്കുന്നതിന് പുറമെ ജലഗതാഗതവും വിനോദസഞ്ചാരവും വർധിപ്പിക്കുക എന്ന ലക്ഷ്യവും പുതിയ പദ്ധതിക്കുണ്ട്. ഇതുവഴി ജലടൂറിസത്തി​െൻറ സാധ്യതകൾ ഉപയോഗപ്പെടുത്താനാകുമെന്ന പ്രതീക്ഷയാണുള്ളത്. നിലവിൽ റോഡ് മാർഗമുള്ള ചരക്ക് നീക്കത്തി​െൻറ 15 ശതമാനമെങ്കിലും ജലഗതാഗത മാർഗത്തിലൂടെ വേണമെന്ന സർക്കാർ നയത്തി​െൻറ ഭാഗമായാണ് പുതിയനീക്കം. കൊല്ലം-കോവളം സംസ്ഥാന ജലപാതയെയും കൊല്ലം കോട്ടപ്പുറം ദേശീയ ജലപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കനാലാണ് കൊല്ലം തോട്. റാണി പാർവതീഭായി താൽപര്യമെടുത്ത് എ.ഡി 1824-29 കാലത്താണ് കൊല്ലം തോടി​െൻറ നിർമാണം നടന്നത്. ഇതുവഴി കൊല്ലം വൻ വ്യാപാരപുരോഗതിയാണ് കൈവരിച്ചത്. വ്യാപാര വാണിജ്യ മേഖലയിലുൾപ്പെടെ കൊല്ലത്തിനെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ പര്യാപ്തമായിരിക്കും പുതിയ കനാെലന്നാണ് അധികൃതരുടെ പ്രതീക്ഷ.
Show Full Article
TAGS:LOCAL NEWS 
Next Story