Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅമൃതശ്രീ ജില്ല...

അമൃതശ്രീ ജില്ല സമ്മേളനം നാളെ

text_fields
bookmark_border
തിരുവനന്തപുരം: മാത അമൃതാനന്ദമയി മഠത്തി​െൻറ വനിത സ്വാശ്രയസംഘങ്ങളുടെ കൂട്ടായ്മയായ അമൃതശ്രീയുടെ ജില്ല സമ്മേളനം ഞായറാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് തൈക്കാട് പൊലീസ് മൈതാനത്ത് നടക്കുന്ന ചടങ്ങ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുമെന്ന് ശിവാമൃത ചൈതന്യ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. പെരുങ്കടവിളയില്‍ സ്ഥാപിച്ച ജലശുദ്ധീകരണ പ്ലാൻറി​െൻറ ഉദ്ഘാടനം കെ. മുരളീധരന്‍ എം.എൽ.എ നിര്‍വഹിക്കും. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളില്‍ നിന്നുള്ള സ്വാശ്രയ സംഘങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ആല്‍ക്കഹോളിക്‌സ് അനോനിമസ് കൂട്ടായ്മ തിരുവനന്തപുരം: മദ്യപാനം ഉപേക്ഷിച്ചവരുടെ കൂട്ടായ്മയായ ആല്‍ക്കഹോളിക്‌സ് അനോനിമസി​െൻറ കൂട്ടായ്മ ശനിയാഴ്ചയും ഞായറാഴ്ചയും കോവളം ക്രിസ്തുജയന്തി അനിമേഷന്‍ ഹാളില്‍ നടക്കും. മദ്യരഹിതമായ ജീവിതത്തി​െൻറ സന്തോഷവും വെല്ലുവിളികളും പങ്കുവെക്കുന്നതിനും ഈ പ്രസ്ഥാനത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുമാണ് കൂട്ടായ്മയെന്ന് അംഗങ്ങളായ ജേക്കബ്, വില്ലി എന്നിവര്‍ വാർത്തസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മദ്യപാനത്തില്‍നിന്ന് മുക്തിനേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9022771011 ഹൈല്‍പ്ലൈന്‍ നമ്പറിലേക്ക് വിളക്കാം. ശനിയും ഞായറും ഒന്നുമുതല്‍ രണ്ടുവരെയും നാലുമുതല്‍ ആറുവരെയും പൊതുജനങ്ങള്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story