Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോസ്​മല വാസികൾക്ക്...

റോസ്​മല വാസികൾക്ക് സ്വപ്ന സാക്ഷാത്കാരം; 165 കുടുംബങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം

text_fields
bookmark_border
*രണ്ടാംഘട്ടത്തിൽ ഒന്നുമുതൽ രണ്ടേക്കർ വരെയുള്ളവർക്കും സാധൂകരണപത്രിക നൽകും പുനലൂർ: കുളത്തൂപ്പുഴ വില്ലേജിൽ റോസ്മലയിലെ മിച്ചഭൂമി നിവാസികളിൽ ഒരു സ​െൻറ് മുതൽ ഒരേക്കർവരെ കൈശവമുള്ള 165 കുടുംബങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശമായി. ഭൂമി കൈമാറ്റം സാധൂകരിച്ചുകൊണ്ടുള്ള ഔദ്യോഗികരേഖ ഗുണഭോക്താക്കൾക്ക് മന്ത്രി കെ. രാജു വിതരണംചെയ്തു. റോസ്മല നിവാസികളുടെ ദീർഘകാല സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു. ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി മുൻകാലത്ത് നടന്ന ഭൂമി കൈമാറ്റങ്ങൾക്ക് നിയമത്തി​െൻറ സാധുതയില്ലാതിരുന്നത് പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തിയിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണ് ഭൂമി കൈമാറ്റത്തിന് സാധൂകരണമെന്ന സുപ്രധാന തീരുമാനം സർക്കാർ കൈക്കൊണ്ടത്. ആദ്യഘട്ടം എന്ന നിലയിലാണ് 165 പേർക്ക് ഉടമസ്ഥാവകാശം നൽകിയത്. ഇവർക്ക് ഉടൻ കരമടച്ച് പറ്റ് ചീട്ട് കൈപ്പറ്റാം. രണ്ടാംഘട്ടത്തിൽ ഒന്നുമുതൽ രണ്ടേക്കർ വരെയുള്ളവർക്കും സാധൂകരണപത്രിക നൽകും. രണ്ടേക്കറിന് മുകളിൽ ഭൂമി കൈവശമുള്ള സ്ഥിരതാമസക്കാർക്കും സാധൂകരണം നൽകാൻ സർക്കാർ ഉത്തരവായിട്ടുണ്ട്. റോസ്മലയിലെ മുഴുവൻ വീടുകളിലും വൈദ്യുതിയെത്തിക്കാൻ കഴിഞ്ഞത് നേട്ടമാണ്. ആര്യങ്കാവ്- റോസ്മല റോഡ് നിർമാണത്തിന് നാല് കോടി അനുവദിച്ചിട്ടുണ്ട്. ഗവ. യു.പി സ്കൂളിന് പുതിയ കെട്ടിടമെന്ന ആവശ്യം പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായി പരിഗണിക്കും. സ്കൂളി​െൻറ വിവിധ വികസന പ്രവർത്തനങ്ങൾക്ക് വനംവകുപ്പ് ഫണ്ട് വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. റോസ്മല മിച്ചഭൂമി പ്രശ്നംപോലെ കിഴക്കൻമേഖലയിലെ ദർഭക്കുളം മിച്ചഭൂമി വിഷയം, സാംനഗർ പട്ടയപ്രശ്നം, മാമ്പഴത്തറ ദേവസ്വം ഭൂമി പ്രശ്നം എന്നിവയും പരിഹരിക്കുന്നതിനുള്ള തീവ്രശ്രമം സർക്കാറും ജില്ല ഭരണകൂടവും നടത്തുമെന്ന് റിപ്പോർട്ട് അവതരിപ്പിച്ച കലക്ടർ ഡോ. എസ്. കാർത്തികേയൻ പറഞ്ഞു. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. നളിനിയമ്മ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ, ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അച്ചൻകോവിൽ സുരേഷ്കുമാർ, തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. ലൈലജ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ജു സുരേഷ്, ജില്ല പഞ്ചായത്തംഗം കെ.ആർ. ഷീജ, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് സാബു എബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം പി. സുനിത, ഗ്രാമപഞ്ചായത്തംഗം വരദ പ്രസന്നൻ, എൽ.ആർ ഡെപ്യൂട്ടി കലക്ടർ ബി. ശശികുമാർ, എസ്. നവമണി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story