Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകശുവണ്ടി...

കശുവണ്ടി വ്യവസായികൾക്ക് ബാങ്ക്​ വായ്​പ ലഭ്യമാക്കും; പലിശ സബ്​സിഡി പരിഗണിക്കുമെന്നും മന്ത്രിയുടെ ഉറപ്പ്​

text_fields
bookmark_border
*ജപ്തി നടപടികൾ നിർത്തിവെക്കണമെന്ന് സർക്കാർ ബാങ്കുകളോട് അഭ്യർഥിച്ചതായും മന്ത്രി നിയമസഭയെ അറിയിച്ചു കൊല്ലം: പ്രതിസന്ധിയിലായ സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കാൻ ധനസഹായം നൽകണമെന്ന് ബാങ്കുകളോട് സംസ്ഥാന സർക്കാർ അഭ്യർഥിച്ചിട്ടുണ്ടെന്നും അങ്ങനെ നൽകുന്ന ധനസഹായത്തിനുള്ള പലിശക്ക് സർക്കാർ സബ്സിഡി നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയിൽ ഉറപ്പു നൽകിയതായി എം. നൗഷാദ് എം.എൽ.എ പ്രസ്താവനയിൽ അറിയിച്ചു. ബുധനാഴ്ച സഭയിൽ മന്ത്രി സബ്മിഷന് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കടക്കെണിയിലായ സ്വകാര്യ കശുവണ്ടി വ്യവസായികൾക്കെതിരായ ജപ്തി നടപടികൾ നിർത്തിവെക്കണമെന്ന് സർക്കാർ ബാങ്കുകളോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചതായി എം.എൽ.എ പറഞ്ഞു. കടക്കെണിമൂലം അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കാൻ മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും പ്രത്യേക യോഗം വിളിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ ബാങ്ക് പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി ഉന്നതതല കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. തോട്ടണ്ടിയുടെ ദൗർലഭ്യവും ഉയർന്ന വിലയുമാണ് വ്യവസായത്തെ പ്രതിസന്ധിയിലാക്കിയത്. ഫാക്ടറികൾ അടഞ്ഞുകിടക്കുകയാണെങ്കിലും ബാങ്കുകൾ റിക്കവറി നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഉയർന്ന പലിശയും 18 ശതമാനം പിഴപ്പലിശയുമാണ് ബാങ്കുകൾ വ്യവസായികളിൽനിന്ന് ഈടാക്കുന്നത്. പ്രതിസന്ധിയിലായ ടെക്സ്റ്റൈൽ വ്യവസായത്തോട് റിസർവ് ബാങ്ക് സ്വീകരിച്ചതുപോലുള്ള ഉദാര സമീപനം കശുവണ്ടി വ്യവസായികളോട് കാട്ടണമെന്നാണ് സംസ്ഥാന സർക്കാർ ബാങ്കുകളോട് ആവശ്യപ്പെട്ടത്. ഇതി​െൻറ അടിസ്ഥാനത്തിൽ പുനരുദ്ധാരണ പാക്കേജ് സംബന്ധിച്ച നിർദേശങ്ങൾ വ്യവസായികൾ സമർപ്പിച്ചു. ബാങ്കുകളുടെ കൺസോർട്യം ഈ നിർദേശങ്ങൾ പരിശോധിച്ച ശേഷം ഫാക്ടറി അടിസ്ഥാനത്തിൽ പ്രത്യേകം പ്രപ്പോസലുകൾ സമർപ്പിക്കാൻ വ്യവസായികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വ്യവസായികൾ നൽകുന്ന ഈ പ്രപ്പോസലുകളിൻമേൽ തീരുമാനം എടുക്കുന്നതു വരെ ജപ്തി നടപടികൾ നിർത്തിവെക്കണമെന്ന് ബാങ്കുകളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി നിയമസഭയെ അറിയിച്ചതായി പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story