Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എ.എം.എ സംസ്ഥാന...

കെ.എ.എം.എ സംസ്ഥാന അവാർഡുകൾ വിതരണം ചെയ്തു

text_fields
bookmark_border
തിരുവനന്തപുരം: കേരളത്തിലെ അറബി ഭാഷാ പ്രചാരണത്തിന് മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികൾക്ക് കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡുകൾ മന്ത്രി സി. രവീന്ദ്രനാഥ് വിതരണം ചെയ്തു. സി.എച്ച്. മുഹമ്മദ് കോയ അവാർഡ് ഇടവം ഖാലിദ് കുഞ്ഞിനും ശിഹാബ് തങ്ങൾ സ്മാരക അവാർഡ് എം. ഇമാമുദ്ദീനും അതുല്യ പ്രതിഭാ പുരസ്കാരം അവാർഡ് ഡോ. എം.എസ്. മൗലവിക്കും ഭാഷാസമര രക്തസാക്ഷികളായ മജീദ്-റഹ്മാൻ-കുഞ്ഞിപ്പ എന്നിവരുടെ സ്മരണാർഥം ഏർപ്പെടുത്തിയ അവാർഡ് ഡോ. കെ.എം. നിസാമുദ്ദീൻ, ഡോ. അലി അക്ബർ, സുലൈഖാ ബീവി എന്നിവർക്കും മന്ത്രി വിതരണം ചെയ്തു. കേരള അറബിക് മുൻഷീസ് അസോസിയേഷ​െൻറ 66ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് ഉപഹാരങ്ങൾ വിതരണം ചെയ്തത്. വി.എസ്. ശിവകുമാർ എം.എൽ.എ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ.എ.ബി. മൊയ്തീൻ കുട്ടി, സംസ്ഥാന അറബിക് സ്പെഷൽ ഓഫിസർ ഒ. അബ്ദുൽ റഹീം, കരമന ബയാർ, എം.എ. സമദ്, അബ്ദുൽ അസീസ്, ഡോ. സഫീറുദ്ദീൻ, പി. ഹംസ മദനി, എ.എ. ജാഫർ, എം. തമീമുദ്ദീൻ, പി.പി. ഫിറോസ്, എസ്.എം. ഹസൻ, ജെ. സുബൈർ, മുസ്തഫ വയനാട്‌, സലാഹുദ്ദീൻ, മുനീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story