Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുടിവെള്ളക്ഷാമം...

കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും തോടുകള്‍ക്കും കുളങ്ങള്‍ക്കും അവഗണന

text_fields
bookmark_border
അഞ്ചാലുംമൂട്: കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും തോടുകളും കുളങ്ങളും സംരക്ഷിക്കാന്‍ അധികൃതര്‍ക്കാവുന്നില്ല. കരയിടിഞ്ഞും മണ്ണിറങ്ങിയും പ്ലാസ്റ്റിക്കുകള്‍ അടിഞ്ഞുകൂടിയും പലയിടങ്ങളിലും തോടുകളും കുളങ്ങളും നശിക്കുകയാണ്. ത്രിതല പഞ്ചായത്തുകള്‍ക്ക് ഇവയെ സംരക്ഷിക്കാന്‍ ഫണ്ടുണ്ടായിരിക്കെയാണ് അവഗണിക്കപ്പെടുന്നത്. ജില്ലയിലെ മിക്ക ഗ്രാമപഞ്ചായത്തുകളിലും തോടുകളുണ്ട്. മഴക്കാലമാകുമ്പോള്‍ വിവിധ ഇടങ്ങളില്‍നിന്ന് വെള്ളം ഒഴുകിയെത്തി ഇവ നിറഞ്ഞുകവിയും. കര ഇടിഞ്ഞ് പലഭാഗങ്ങളും തോട്ടിലേക്ക് വീഴുന്നതും പതിവാണ്. ഒഴുകിയെത്തുന്നതിൽ പ്ലാസ്റ്റിക് വസ്തുക്കളാണ് ഏറെയും. സര്‍ക്കാറി​െൻറ റിവര്‍ മാനേജ്മ​െൻറ് ഫണ്ട് ഉപയോഗപ്പെടുത്തി തോടുകളും കുളങ്ങളും സംരക്ഷിക്കാമെന്നിരിക്കെ അധികൃതര്‍ അതിന് തയാറാവുന്നില്ല. പല പ്രദേശങ്ങളിലെയും ജലസ്രോതസ്സ് കൂടിയാണ് ഇത്തരം തോടുകൾ. മഴമാറി തോടുകളിലെ വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ മാലിന്യം നീക്കംചെയ്യാൻ മിക്ക തദ്ദേശസ്ഥാപനങ്ങളും ശ്രമിക്കാറില്ല. കര്‍ഷകര്‍ക്കാണ് ഇത് ഏറെ ദുരിതം വിതക്കുന്നത്. മണ്ണടിഞ്ഞതിനാല്‍ പല തോടുകളും വറ്റിവരണ്ട അവസ്ഥയാണ്. സ്വകാര്യവ്യക്തികള്‍ കൈയേറുന്ന തോടുകള്‍ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോടുകളുടെ പുനര്‍നിര്‍മാണം ആരംഭിച്ചത്. എന്നാൽ, നിര്‍മാണം കഴിഞ്ഞ തോടുകള്‍ ഇപ്പോള്‍ ഒഴുക്കില്ലാതെയായി. തോടുകളുടെ സംരക്ഷണം അതത് തൊഴിലുറപ്പ് തൊഴിലാളികളെ എല്‍പിച്ചാല്‍ പരിഹാരം കാണാവുന്നതേയുള്ളൂ.
Show Full Article
TAGS:LOCAL NEWS 
Next Story