Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവേനൽ കടുത്തു;...

വേനൽ കടുത്തു; കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിൽ

text_fields
bookmark_border
അഞ്ചൽ: വേനൽച്ചൂട് വർധിക്കുന്നതോടെ കിഴക്കൻ മലയോര ഗ്രാമപ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നം സങ്കീർണമാകുന്നു. ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട വേനൽമഴ ലഭിച്ചതോടെ കിണറുകളിലെയും കുളങ്ങളിലെയും വെള്ളം വറ്റിത്തുടങ്ങി. കിണറുകളിലെ ജലനിരപ്പ് വളരെയധികം താഴ്ന്നതോടെ മോട്ടോർ പ്രവർത്തിപ്പിച്ച് പമ്പ് ചെയ്യാൻ കഴിയുന്നില്ല. ചില കിണറുകളിൽനിന്ന് ലഭിക്കുന്ന ജലം ഓര് നിറഞ്ഞതായതിനാൽ കുടിക്കാനും പാചക ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്നില്ല. ഈ അവസരം മുതലെടുത്ത് കച്ചവടക്കണ്ണോടെ കുടിവെള്ള വിതരണ മാഫിയകളും സജീവമാണ്. ഗ്രാമപഞ്ചായത്തുകളിൽനിന്ന് കുടിവെള്ളത്തിനായി കിണർ കുഴിക്കാൻ അനുമതി സമ്പാദിച്ചശേഷം കൂറ്റൻ കുഴൽക്കിണറുകളും വലിയ ചിറകളും നിർമിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളെ നാട്ടുകാർ സംഘടിച്ച് എതിർക്കുന്നു. ഇടമുളയ്ക്കൽ പഞ്ചായത്തിലെ പനച്ചവിള, തടിക്കാട് എന്നിവിടങ്ങളിൽ ഇത്തരം സംഭവങ്ങളുണ്ടായി. കടുത്ത ജലക്ഷാമമുള്ള പ്രദേശങ്ങളാണ് രണ്ടും. നാട്ടുകാർ എതിർക്കുകയാണെങ്കിൽ പഞ്ചായത്തുകൾ സ്റ്റോപ് മെമ്മോ നൽകുകയാണ് പതിവ്. ഏരൂർ പഞ്ചായത്തിലെ ഇളവറാംകുഴി വാർഡിലെ എച്ച്.എസ് ജങ്ഷൻ പട്ടികജാതി കോളനിയിലെ നാൽപതോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. ഇവിടത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാനായി ഗ്രാമപഞ്ചായത്ത് 2013ൽ ലക്ഷങ്ങൾ ചെലവിട്ട് കുഴൽക്കിണർ കുഴിച്ച് പമ്പ് ഹൗസ് സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നു. ആദ്യപടിയായി കുഴൽക്കിണർ കുഴിക്കുകയും ചെയ്തു. പിന്നീട് തുടർനടപടിയുണ്ടായില്ല. ഈ കുഴൽക്കിണർ പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ഇവിടത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഗ്രാമപഞ്ചായത്ത് നടപടിയെടുക്കണമെന്നാണ് പൊതു ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story