Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൈപ്പുകൾ വീണ്ടും...

പൈപ്പുകൾ വീണ്ടും പൊട്ടുന്നു; കുടിവെള്ള നഷ്​ടത്തിന് കണക്കില്ല

text_fields
bookmark_border
പരവൂർ: പൈപ്പുകൾ നിരന്തരം പൊട്ടുന്നത് പതിവാകുന്ന പരവൂരിൽ അറ്റകുറ്റപ്പണി നടത്തിയ ഇടങ്ങൾ വീണ്ടും തകരുന്നു. പരവൂർ ടൗണിനോട് ചേർന്ന് പൊഴിക്കര റോഡിൽ കട്ടാകുളത്തേക്ക് തിരിയുന്ന ജങ്ഷന് സമീപമാണ് അറ്റകുറ്റപ്പണി നടത്തിയ ഭാഗം വീണ്ടും തകർന്ന് വെള്ളം ഒഴുകുന്നത്. ഇവിടമാകെ ചളിക്കെട്ടായ സ്ഥിതിയാണ്. ഏതാനും ദിവസം മുമ്പാണ് ഇവിടെ പൈപ്പ് അറ്റകുറ്റപ്പണി നടത്തിയത്. തൊട്ടടുത്തായി അറ്റകുറ്റപ്പണി നടത്തിയ രണ്ടിടത്തും ഇപ്പോഴും ചോർച്ചയുണ്ട്. അറ്റകുറ്റപ്പണി നടത്തി അധികം കഴിയും മുമ്പ് വാഹനങ്ങൾ കയറുന്നതാണ് പെട്ടെന്ന് തകരാനിടയാക്കുന്നത്. കഴിഞ്ഞദിവസം അറ്റകുറ്റപ്പണി നടത്തിയതിന് മീതെ കൂടി സ്വകാര്യാവശ്യത്തിന് വന്ന എക്സ്കവേറ്റർ കയറ്റിയതാണ് ഇവിടെ വീണ്ടും തകരാനിടയാക്കിയതെന്നും പറയുന്നു. പൊഴിക്കര സ്പിൽവേയിലൂടെ കുടിവെള്ളം കൊണ്ടുപോകുന്ന ജി.ഐ പൈപ്പ് തകർന്ന് ഏറെനാളായി വെള്ളം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൂനയിൽ, പെരുമ്പുഴ എന്നിവിടങ്ങളിലും പൈപ്പ് തകർന്നിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തുന്ന ഇടങ്ങളിൽ ശരിയായ രീതിയിൽ കുഴിമൂടുന്നില്ല. മണ്ണ് പൂർണമായി വലിച്ചുമൂടാത്തതുമൂലം വാഹനങ്ങൾ ശ്രദ്ധിക്കാതെ ഇതിനുമീതെ കയറുന്നതാണ് ഇത്തരത്തിൽ തകർച്ചക്കിടയാക്കുന്നത്. ഇത്തരത്തിൽ നേരാംവണ്ണം മൂടാത്ത പല സ്ഥലങ്ങളും കാണാൻ കഴിയും.
Show Full Article
TAGS:LOCAL NEWS 
Next Story