Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ലയിലെ വിവിധ...

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എക്സൈസ് പരിശോധന. മൂന്ന് പേർ പിടിയിൽ

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ സ്കൂൾ-കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവും ലഹരി ഗുളികകളും വിതരണം നടത്തുന്ന മൂന്ന് പേർ പിടിയിൽ. തമിഴ്നാട്ടിലെ തേനി, കമ്പം ഭാഗങ്ങളിൽ നിന്നും കഞ്ചാവ് കേരളത്തിൽ എത്തിച്ച് വിതരണം ചെയ്യുന്ന കരിമഠം കോളനി സ്വദേശി, ഇപ്പോൾ കാട്ടാക്കട പൂവച്ചലിൽ താമസിക്കുന്ന ഷറഫുദ്ധീൻ (32) നാണ് അറസ്റ്റിലായത്. 1.200 കിലോ കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. നേരത്തേ തേനിയിൽ നിന്നും അഞ്ച് കിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്തിയതിന് പിടിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച ആളാണ് പ്രതി. കൂടാതെ വിഴിഞ്ഞം കോവളം ഭാഗങ്ങളിൽ നടത്തിയ പരിശോധയിൽ ലഹരി ഗുളികകൾ വിൽപന നടത്തിവന്നിരുന്ന ആനന്ദ് (22) അജിത് (20) എന്നിവരെയും പിടികൂടി. ഇവരിൽ നിന്ന് 130 നൈട്രോ സിപാം ഗുളികകളുമായി പിടിച്ചെടുത്തു. സിറ്റിയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് കഞ്ചാവ് ഉൾപ്പെടെ വിൽപന നടത്തിവന്ന രഘു, സജു എന്നിവരെ പേരുർക്കട ഭാഗത്തു നിന്നും കഴിഞ്ഞ ദിവസങ്ങളിൽ സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടറും സംഘവും പിടികൂടിയിരുന്നു. പിടിയിലായവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഹരിമരുന്ന് വിൽപന ചെയ്യുന്നവരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ റെയ്ഡ് ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ വൈ.ഷിബുവി​െൻറ നേതൃത്വത്തിലുള്ള സംഘത്തിൽ സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പക്ടർ കെ.അഭിലാഷ്, പ്രിവൻറീവ് ഓഫീസർമാരായ വി.ജി. സുനിൽകുമാർ, ഏലിയാസ് റോയി, സിവിൽ എക്. ഓഫീസർമാരായ പ്രകാശ്, ടോണി, മാനുവൽ, ഹരികൃഷ്ണൻ, അരുൺ അഭിലാഷ് അജയൻ, ഡ്രൈവർ സുനിൽ പോൾ എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story