Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാക്കുതർക്കത്തെ...

വാക്കുതർക്കത്തെ തുടർന്ന് വീട്ടുകാരെ കൊലപ്പെടുത്താൻ ശ്രമം; പിടികിട്ടാപ്പുള്ളി അറസ്​റ്റിൽ

text_fields
bookmark_border
നെടുമങ്ങാട്: ബോംെബറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വീട്ടുകാരെ വെട്ടിക്കൊലപ്പെടുത്താൽ ശ്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. പുതുക്കുളങ്ങര കൊറ്റാമല ഷാഹിതാ മന്‍സിലിൽ താജു (36) എന്ന വൈ ആൻറ് കെ. താജുദീനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. വാളിക്കോട് ജങ്ഷനിൽ 2014ൽ ആയിരുന്നു സംഭവം. വാക്കുതർക്കത്തെ തുടർന്ന് കൊപ്പം മേക്കുംകര ഷമീറി​െൻറ വീട്ടിൽ ആര്യനാട് ശ്യാമി​െൻറയും വൈ ആൻറ് കെ. ഷാജഹാ​െൻറ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം എത്തുകയും വീട്ടിലേക്ക് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് വീടി​െൻറ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ഷമീറിനെയും മാതാവിനെയും സഹോദരനെയും വടിവാളും മറ്റു മാരാകായുധങ്ങളും കൊണ്ട് വെട്ടി പരിക്കേപിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഈ കേസിലെ ആറാംപ്രതിയാണ് താജു എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ഇയാൾ മുങ്ങുകയായിരുന്നു. കേസിലെ 14 പ്രതികളിൽ ഇനി രണ്ടുപേരെയാണ് പിടികിട്ടാനുള്ളത്. മറ്റ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story