Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൂവച്ചൽ കൊണ്ണിയൂർ...

പൂവച്ചൽ കൊണ്ണിയൂർ സെൻറ്​ തെരാസാസ് യു.പി സ്കൂളിൽ വാർഷികം

text_fields
bookmark_border
കാട്ടാക്കട: പൂവച്ചൽ കൊണ്ണിയൂർ സ​െൻറ് തെരാസാസ് യു.പി സ്കൂൾ വാർഷികാഘോഷം നടക്കുന്നതിനിടയിൽ അതിക്രമിച്ചുകയറി അക്രമം നടത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കൊണ്ണിയൂർ വിളയിൽ വീട്ടിൽ കമറുദീൻ (52), കൊണ്ണിയൂർ വിളയിൽ വീട്ടിൽ സിയാസ് (29), കൊണ്ണിയൂർ പി.സി.എം ഹൗസിൽ നിസാറുദീൻ (47) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 8 ഒാടെയാണ് സംഭവം. കുട്ടികളുടെ പരിപാടികൾ നടന്നുകൊണ്ടിരിക്കെ ഒരുസംഘം സ്‌കൂൾ പരിസരത്തേക്ക് ഇരച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിൽ അഞ്ചാം ക്ലാസ് വിദ്യാർഥി അജിൻ (11), പി.ടി.എ വൈസ് പ്രസിഡൻറ് സജു(41) രണ്ട് അധ്യാപകർ എന്നിവർക്കാണ് പരിക്കേത്. മാസങ്ങൾക്കുമുമ്പും കൊണ്ണിയൂർ പരിസരത്ത് അക്രമങ്ങൾ നടന്നിരുന്നു. ഇതി​െൻറ ബാക്കിയാണ് ഇപ്പോഴത്തെ സംഭവം. ആര്യനാട്, കാട്ടാക്കട പൊലീസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും. വാര്‍ഷികാഘോഷങ്ങള്‍ക്കിടെ നടത്തിയ അതിക്രമത്തില്‍ കസേരകളും ഫര്‍ണിര്‍ച്ചറിനും നാശംസംഭവിച്ചിട്ടുണ്ട്. ഇന്നലെ ക്ലാസ് നടന്നില്ല. ശബരീനാഥന്‍ എം.എൽ.എ സ്കൂൾ സന്ദര്‍ശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story