Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമംഗലപുരം പഞ്ചായത്തിലെ...

മംഗലപുരം പഞ്ചായത്തിലെ അംഗൻവാടികളിൽ വിതരണംചെയ്​ത ധാന്യങ്ങൾ കാലാവധി കഴിഞ്ഞത്​

text_fields
bookmark_border
കഴക്കൂട്ടം: മംഗലപുരം ഗ്രാമപഞ്ചായത്തിലെ വിവിധ അംഗൻവാടികളിൽ ഒരാഴ്ചക്ക് മുമ്പ് വിതരണംചെയ്ത ധാന്യങ്ങൾ കാലാവധി കഴിഞ്ഞതെന്ന് കണ്ടെത്തി. പാചകംചെയ്യുന്നതിനായി എടുത്ത ധാന്യങ്ങളിൽ പൂപ്പൽബാധ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പധികൃതരും പഞ്ചായത്ത് ഉദ്യോഗസ്ഥരും പരിശോധന നടത്തി. ഏഴോളം അംഗൻവാടികളിലാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. മുഴുവൻ കലാവധി കഴിഞ്ഞ സാധനങ്ങളും തിരികെ എടുക്കാമെന്ന് വിതരണക്കാർ അറിയിച്ചിട്ടുണ്ട്. 41 അംഗൻവാടികളിലാണ് ഒരാഴ്ചമുമ്പ് ധാന്യങ്ങൾ വിതരണംചെയ്തത്. ഉപ്പുമാവ് തയാറാക്കാനെത്തിച്ച നുറുക്ക് ഗോതമ്പിലാണ് കാലപ്പഴക്കം കണ്ടെത്തിയത്. ഡിസംബറിൽ കാലാവധി അവസാനിച്ച സാധനങ്ങളാണ് ജനുവരി അവസാനവാരം വിതരണം നടത്തിയതെന്ന ആരോപണം ശക്തമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story