Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാർഥികൾ നന്മയുടെ...

വിദ്യാർഥികൾ നന്മയുടെ ചാലകശക്തിയായി മാറണം ^മുല്ലക്കര രത്നാകരൻ എം.എൽ.എ

text_fields
bookmark_border
വിദ്യാർഥികൾ നന്മയുടെ ചാലകശക്തിയായി മാറണം -മുല്ലക്കര രത്നാകരൻ എം.എൽ.എ അഞ്ചൽ: വിദ്യാർഥികൾ സമൂഹത്തിൽ നന്മ പ്രസരിപ്പിക്കുന്ന ചാലക ശക്തിയായി നിലകൊള്ളണമെന്നും അതുവഴിയേ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളൂവെന്നും മുല്ലക്കര രത്നാകരൻ എം.എൽ.എ. പുത്തയം ഓൾ സെയിൻറ്സ് ഹൈസ്കൂളി​െൻറ 36ാമത് വാർഷികം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡൻറ് സലിം മൂലയിൽ അധ്യക്ഷത വഹിച്ചു. അലയമൺ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് എം. ഹംസ അവാർഡ് വിതരണം നിർവഹിച്ചു. സാഹിത്യകാരൻ കുടവട്ടൂർ രാധകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ഗീതാകുമാരി സ്വാഗതം പറഞ്ഞു. അലയമൺ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ എം.എം. സാദിഖ്, എ. ഷൈജു, ജി. പ്രമോദ്, സുനിൽദത്ത്, ആനി ജോയ്, പൂർവവിദ്യാർഥി പ്രതിനിധി വി.കെ. ഐസക്, മുൻഹെഡ്മാസ്റ്റർ കെ. ജേക്കബ്, പുത്തയം ഷാജഹാൻ, പി.ടി.എ വൈസ് പ്രസിഡൻറ് സുനിൽകുമാർ, സ്കൂൾ മാനേജർ റെജി ജോൺ, സുൽഫത്ത് ബീവി, സീന മത്തായി, അപർണ ശ്രീകുമാർ, നീതു ബാബു എന്നിവർ സംസാരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി കിരൺ റിപ്പോർട്ട്‌ അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിൽ ജില്ല, സംസ്ഥാന തലങ്ങളിൽ പങ്കെടുത്തവരെയും വിജയികളായവരെയും പി.ടി.എ അംഗങ്ങൾ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. വിദ്യാർഥികൾ സ്കൂളിന് ഉപഹാരമായി നൽകിയ കസേരകൾ വിദ്യാർഥി പ്രതിനിധികളായ അപർണ, നീതു എന്നിവർ ഹെഡ്മാസ്റ്റർ ഗീതാകുമാരിക്ക് കൈമാറി. കുട്ടികൾ തയാറാക്കിയ മലയാളം, അറബിക് ൈകയെഴുത്ത് മാസികകളുടെ പ്രകാശനം സാഹിത്യകാരൻ കുടവട്ടൂർ രാധാകൃഷ്ണൻ, സ്കൂൾ മാനേജർ പ്രധിനിധി റെജി ജോൺ എന്നിവർ നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. െറസി. അസോസിയേഷൻ വാർഷികവും ആരോഗ്യ ക്ലാസും അഞ്ചൽ: പനച്ചവിള ജവഹർനഗർ െറസിഡൻസ് അസോസിയേഷ​െൻറ ഒന്നാം വാർഷികവും ആരോഗ്യ ബോധവത്കരണ ക്ലാസും ശനിയാഴ്ച ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിൽ നടക്കും. രാവിലെ 10ന് കശുവണ്ടി കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് വാർഷിക സമ്മേളനം ഉദ്ഘാടനം അഞ്ചൽ ഇൻസ്പെക്ടർ ഓഫ് പൊലീസ് എ. അഭിലാഷ് നിർവഹിക്കും. കേരള യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ജ്യോതികുമാർ ചാമക്കാല മുതിർന്ന അംഗങ്ങളെ ആദരിക്കും. വൈകീട്ട് നാലു മുതൽ നടക്കുന്ന ആരോഗ്യ ബോധവത്കരണ ക്ലാസ് കാഞ്ഞിരപ്പള്ളി ജനറൽ ഹോസ്പിറ്റൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബൈജു എ. ഹാറൂൺ നയിക്കും. തുടർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story