Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫോട്ടോഗ്രാഫേഴ്സ്...

ഫോട്ടോഗ്രാഫേഴ്സ് യൂനിയൻ ഏരിയ കൺവെൻഷൻ

text_fields
bookmark_border
കടയ്ക്കൽ: കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വിഡിയോഗ്രാഫേഴ്സ് യൂനിയൻ (കെ.പി.വി.യു) സി.ഐ.ടി.യു കടയ്ക്കൽ ഏരിയ കൺവെൻഷൻ യൂനിയൻ സംസ്ഥാന സെക്രട്ടറി ക്രിസ്റ്റഫർ വാടി ഉദ്ഘാടനം ചെയ്തു. ചിങ്ങേലി പോസിറ്റിവ് സ്റ്റഡി സ​െൻററിൽ ചേർന്ന കൺവെൻഷനിൽ രാജീവ് ചിത്രാഞ്ജലി അധ്യക്ഷതവഹിച്ചു. അരുൺ ജ്യോതിസ്സ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ആർ. അനൂപ് സ്വാഗതം പറഞ്ഞു. ക്ഷേമനിധി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ആർ. തങ്കരാജ് നിർവഹിച്ചു. സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം എൻ. അശോകൻ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം സഫീർ കടയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: അനിൽ ദേവി സ്റ്റുഡിയോ (പ്രസി) നാസിം, അരുൺ (വൈസ് പ്രസി), ആർ. അനൂപ് (സെക്രട്ടറി), രാജീവ് ചിത്രാഞ്ജലി, ജസീൽ (ജോ. സെക്ര) വിജി വാസുദേവ് (ട്രഷ), സുനു സുനോര, അനിൽ കിഴക്കുംഭാഗം, ജിജി അച്ചൂസ്, മനേഷ് ചിതറ (എക്സി. അംഗങ്ങൾ) കാറ്റിൽ വിളകൾ നശിച്ചു പത്തനാപുരം: ശക്തമായ കാറ്റിൽ കാര്‍ഷികവിളകള്‍ നശിച്ചു. പത്തനാപുരം പാടം, മാങ്കോട് ഭാഗത്ത് കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലാണ് വ്യാപകമായി കാര്‍ഷികവിളകള്‍ക്ക് നാശമുണ്ടായത്‌. പാടം വൃന്ദാവനത്തില്‍ തുളസീധര​െൻറ വെറ്റില കൃഷി പൂര്‍ണമായും നശിച്ചു. വെറ്റിലക്കായി തയാറാക്കിയിരുന്ന താങ്ങുകള്‍ നിലംപൊത്തുകയായിരുന്നു. പതിനായിരത്തിലേറെ രൂപയുടെ നാശമാണ് ഉണ്ടായത്. ഇതിനു പുറമേ വാഴ, ചീനി തുടങ്ങിയ വിളകളും നശിച്ചിട്ടുണ്ട്. വേനല്‍ മഴ രണ്ടു ദിവസമായി കിഴക്കന്‍ മേഖലയില്‍ ശക്തമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story