Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓയൂർ കലാകേന്ദ്രം...

ഓയൂർ കലാകേന്ദ്രം അനുശോചിച്ചു

text_fields
bookmark_border
ഓയൂർ: കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെ വിയോഗത്തിൽ ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാൻ സ്മാരക സാംസ്കാരിക കലാകേന്ദ്രം അനുശോചിച്ചു. കലാകേന്ദ്രത്തിൽ നടന്ന അനുശോചനയോഗത്തിൽ പ്രസിഡൻറ് േപ്രംകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ. വിജയൻ, ട്രഷറർ മാത്ര രവി, കെ.പി. രാമചന്ദ്രൻനായർ, ഡോ. ഡി. വിജയൻ, കലാമണ്ഡലം രതീശൻ, വാസുദേവൻപിള്ള, സുധാകരൻനായർ, ആർ. ശശിധരക്കുറുപ്പ്, ഗോപാലകൃഷ്ണപിള്ള, ഗോപകുമാർ, സതീഷ് നാട്യശാസ്ത്ര, തുളസീധരൻനായർ എന്നിവർ അനുശോചിച്ചു. റോഡ് ഉദ്ഘാടനം ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിൽ ഓയൂർ ട്രാൻസ്ഫോർമർ ജങ്ഷൻ -മുത്തൂർക്കോണം ഏല റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഫണ്ടിൽനിന്ന് 4.35 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമിച്ചത്. ഓയൂർ കിഴക്കേ ജങ്ഷൻ, കാളവയൽ റോഡ് നവീകരണത്തിനായി മെയിൻറനൻസ് ഗ്രാൻറിൽനിന്നും ഏഴുലക്ഷം രൂപ അനുവദിച്ചതായി വാർഡ് അംഗം രേഖ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം.കെ. നിർമല ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബി. രേഖ അധ്യക്ഷത വഹിച്ചു. എം. അൻസർ, നസീമ, ഷാജി, വി. ലക്ഷ്മണൻ, ജതേഷ്കുമാർ, സാബുമാത്യു, പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story