Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅപകടമൊഴിവാക്കാന്‍...

അപകടമൊഴിവാക്കാന്‍ 'ഉണരൂ': ഡ്രൈവര്‍ ഉറങ്ങിയാല്‍ വിളിച്ചുണര്‍ത്താന്‍ മണിനാദം

text_fields
bookmark_border
കൊല്ലം: ഉറക്കവും വിശ്രമവുമില്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് ആശ്വാസമേകി ഒരുമണിനാദം. ദീര്‍ഘദൂരയാത്രകളില്‍ ക്ഷീണംമൂലം ഉറങ്ങിപ്പോകുന്ന ഡ്രൈവര്‍മാരെ വിളിച്ചുണര്‍ത്തുന്ന ഓട്ടോമാറ്റിക് സംവിധാനം കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് വികസിപ്പിച്ചെടുത്തത്. കൊല്ലം സിറ്റി പൊലീസ് സംഘടിപ്പിച്ച ട്രാഫിക് എക്സ്പോയില്‍ ഒന്നാംസ്ഥാനവും ഈ 'മണിനാദം' നേടി. കണ്‍പോളകളില്‍ ഉറക്കം കൂടുകെട്ടാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് തന്നെ അപായമണിനാദം ഉപയോഗിച്ച് ഡ്രൈവര്‍മാരെ വിളിച്ചുണര്‍ത്തുന്നതാണ് ഈ സംവിധാനം. കാറി​െൻറ ഡാഷ്ബോഡില്‍ വെക്കുന്ന കാമറയും ഇന്‍ഫ്രാറെഡ്തെര്‍മല്‍ സെന്‍സറുമാണ് മുഖ്യ ഘടകങ്ങൾ. കാമറ വഴി ഡ്രൈവര്‍മാരുടെ കണ്‍പോളകളുടെ ചലനങ്ങളും സെന്‍സര്‍ വഴി കണ്ണിനും മൂക്കിനും ചുറ്റുമുള്ള മുഖ ഊഷ്മാവും രേഖപ്പെടുത്തുന്നു. ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ പുറത്തേക്ക് വിടുന്ന ഉഛ്വാസ വായുവി​െൻറ വ്യതിയാനങ്ങള്‍ മുഖ ഊഷ്മാവില്‍ പ്രതിഫലിക്കും. മുഖഊഷ്മാവിലെ ഈ വ്യതിയാനങ്ങളും കണ്‍പോളകളുടെ സാധാരണയില്‍ കവിഞ്ഞ ചലനവ്യത്യാസങ്ങളും സംയോജിപ്പിച്ച് ഉറക്കം പ്രവചിക്കുകയും അപായമണിനാദം മുഴങ്ങുകയും ചെയ്യും. ഡ്രൈവര്‍മാര്‍ക്കും സഹയാത്രികര്‍ക്കും അപകട മുന്നറിയിപ്പ് നല്‍കി യാത്ര അപകടരഹിതമാക്കുന്ന ഈ പ്രോജക്ടിന് 'ഉണരൂ' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പ്രഫ. സുനിതാബീവിയുടെ നേതൃത്വത്തില്‍ അവസാനവര്‍ഷ ഇലക്ട്രിക്കല്‍ എൻജിനീയറിങ് വിദ്യാർഥികളായ സി. ലിയാന, എം. ഹരിപ്രസാദ്, അനഘ പ്രദീപ്, സി.കെ. മൃദുല, നിയാസ് നജീബ് എന്നിവരാണ് ഈ സാങ്കേതിക സംവിധാനം വികസിപ്പിച്ചെടുത്തത്. വാഹന നിർമാണ കമ്പനികളുടെ സഹായത്തോടെ ഇത് വിപണിയിലത്തെിക്കാനുള്ള ശ്രമത്തിലാണ് 'ഉണരൂ' ടീം.
Show Full Article
TAGS:LOCAL NEWS 
Next Story