Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭിന്നശേഷിക്കാർക്കുള്ള...

ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
കുണ്ടറ: പെരിനാട് ഗ്രാമപഞ്ചായത്തിലെ വാർഷികപദ്ധതി 2017--18 ഭാഗമായി ഭിന്നശേഷിയുള്ളവർക്ക് ഉപകരണങ്ങൾ നൽകുന്നതിലേക്ക് ഒമ്പതിന് രാവിലെ 10 മുതൽ പഞ്ചായത്ത് ഓഫിസിൽ മെഡിക്കൽ ക്യാമ്പ് നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ ഉപകരണങ്ങൾ ലഭിക്കുകയുള്ളൂ എന്ന് സെക്രട്ടറി അറിയിച്ചു. പെൻഷനേഴ്സ് യൂനിയൻ സമ്മേളനം കുണ്ടറ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ പേരയം വെസ്റ്റ് യൂനിറ്റ് സമ്മേളനം ബ്ലോക്ക് പ്രസിഡൻറ് ബി. സുകുമാരൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എ.വി. തോംസൺ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ട്രഷറർ എ.എൻ. ഡൊമിനിക് മുതിർന്ന അംഗങ്ങളെ ആദരിച്ചു. ബ്ലോക്ക് സെക്രട്ടറി മുളവന രാധാകൃഷ്ണൻ, ജില്ല കമ്മിറ്റിയംഗം ആർ. അയിഷ, എൽ. ഫ്രാൻസിസ്, കെ.ടി. പിള്ള, എസ്.എസ്. ശിവപ്രസാദ്, ഡി. നടരാജൻ, എൻ. സതീശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.വി. തോംസൺ (പ്രസി.), ഡി. ക്രിസ്റ്റഫർ, വി. ഹൽബിന (വൈസ് പ്രസി.), പി. ക്ലീറ്റസ് (സെക്ര.), ബി. ജോളിക്കുട്ടി, എ. വിത്സൺ (ജോ. സെക്ര.), എ. യേശുദാസൻ (ട്രഷ.). പെരിനാട് യൂനിറ്റ് സമ്മേളനം സംസ്ഥാന യുവജന കമീഷൻ അധ്യക്ഷ ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ബി. റോബർട്ട് അധ്യക്ഷത വഹിച്ചു. പ്രഫ. ജെ.വി. പണിക്കർ, എം.ടി. വർഗീസ്, എൽ. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി. ശിവരാമൻ (പ്രസി.), എ. ലില്ലി, ജി. ശ്രീനിവാസൻ (വൈസ് പ്രസി.), ബി. മോഹനചന്ദ്രൻപിള്ള (സെക്ര.), കെ.എൽ. ഐസക്, ബി. ശ്രീദേവിയമ്മ (ജോ. സെക്രട്ടറി.), എം. ജോയിക്കുട്ടി (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story