Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്കൂൾ മുറ്റത്തെ തണൽമരം ...

സ്കൂൾ മുറ്റത്തെ തണൽമരം ഒടിഞ്ഞുവീണു; ആളപായമില്ല

text_fields
bookmark_border
അഞ്ചൽ: സ്വകാര്യ അൺ എയ്ഡഡ് സ്കൂൾ മുറ്റത്തെ തണൽമരം ഒടിഞ്ഞുവീണു. ആളപായമില്ല. അഞ്ചൽ ശബരിഗിരി സ്കൂൾ മുറ്റത്തുനിന്ന തണൽമരമാണ് ചൊവ്വാഴ്ച വൈകീട്ട് സ്കൂൾ വിടുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് ഒടിഞ്ഞുവീണത്. ഇൗ സമയം കുട്ടികളാരും തന്നെ മുറ്റത്തില്ലാതിരുന്നതിനാൽ അപായമൊഴിവായി. റസിഡൻഷ്യൽ സ്കൂളായതിനാൽ സദാസമയവും മരത്തണലുകളിലിരുന്ന് പഠിക്കാനും വിശ്രമിക്കാനും കുട്ടികൾ ഒത്തുചേരാറുള്ളതാണ്. സംഭവത്തിനുശേഷം സ്കൂൾ അധികൃതർ പ്രവേശനകവാടം ബന്ധിച്ചതിനാൽ കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്തിയ രക്ഷാകർത്താക്കൾക്ക് ആദ്യം കാര്യം മനസ്സിലായില്ല. പുറത്തെത്തിയ വിദ്യാർഥികളിൽ ചിലർ രക്ഷാകർത്താക്കളോട് പറഞ്ഞതിന് ശേഷമാണ് സംഭവം പുറത്തായത്. ഇതിന് ശേഷം ചില രക്ഷാകർത്താക്കൾ സംഭവം നേരിട്ട് മനസ്സിലാക്കാനായി എത്തിയെങ്കിലും അകത്തേക്ക് ആരെയും പ്രവേശിപ്പിക്കാൻ സ്കൂൾ അധികൃതർ തയാറായില്ല. ഇത്തരത്തിൽ അപകടാവസ്ഥയിലെത്തിയ നിരവധി തണൽമരങ്ങൾ സ്കൂൾ പരിസരത്തുണ്ടെന്നും കുട്ടികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ നീക്കംചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story