Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹരിത കേരളം മിഷൻ വാർഷിക ...

ഹരിത കേരളം മിഷൻ വാർഷിക റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ഹരിത കേരളം മിഷൻ ഒന്നാം വാർഷിക റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ മുഖ്യമന്ത്രിയുടെ ഓഫിസിൽ െവച്ചാണ് റിപ്പോർട്ട് കൈമാറിയത്. സംസ്ഥാനത്ത് ഹരിത കേരളം മിഷൻ കഴിഞ്ഞ ഒരുവർഷം നടത്തിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച സമഗ്ര റിപ്പോർട്ടാണ് സമർപ്പിച്ചത്. നീരൊഴുക്ക് നിലച്ച വരട്ടാർ നദിയെ പുനരുജ്ജീവിപ്പിച്ചു, കോലറയാർ, കുട്ടമ്പേരൂർപുഴ, വലിയതോട്, പള്ളിക്കലാർ കാനാമ്പുഴ നദികൾ ശുചീകരിച്ചു, മീനച്ചിലാർ- മീനന്തലയാർ-കൊട്ടൂരാർ പുനഃസംയോജനം സാധ്യമാക്കി, 2466 കി.മീ തോടുകൾ വൃത്തിയാക്കി, 1391 കി.മീ പുനരുജ്ജീവിപ്പിച്ചു, 1480 കി.മീ കനാലുകൾ ശുചിയാക്കി, 16665 കിണറുകളുടെ റീചാർജിങ്, 3900 കുളങ്ങളുടെ നവീകരണം, 10399 കിണറുകളുടെ നിർമാണം, 147239 ഏക്കർ വൃഷ്ടി പ്രദേശപരിപാലനം പൂർത്തീകരിച്ചു എന്നീ പ്രവർത്തങ്ങൾ റിപ്പോർട്ടിൽ വിജയമായിരുെന്നന്ന് സൂചിപ്പിച്ചു. 69 ലക്ഷം വീടുകളിൽ മാലിന്യസംസ്കരണ അവസ്ഥാപഠന നടത്തി. പുതിയ 2 ലക്ഷം വീടുകളിൽ ഉറവിട മാലിന്യ സംസ്കരണ സംവിധാനം സജ്ജമാക്കിയെന്ന് റിപ്പോർട്ട് പറയുന്നു. 22592 അംഗങ്ങളുമായി 521 തദ്ദേശഭരണ സ്ഥാപനങ്ങളിൽ മാലിന്യ ശേഖരണത്തിന് ഹരിതകർമസേന, 400 ടണ്ണിലധികം ഇ--മാലിന്യവും 200 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യവും അധികമായി പുനഃചംക്രമണത്തിന് കൈമാറി. 50 കിലോമീറ്റർ റോഡ് ടാറിങ്ങിന് സംസ്കരിച്ച പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചു. 90563 േപ്രാജക്ടുകൾക്ക് വിവിധ തദ്ദേശഭരണ സ്ഥാപനങ്ങൾ രൂപംനൽകി. 624.36 കോടി രൂപ നീക്കിെവച്ചു. തരിശുനിലം കൃഷിയോഗ്യമാക്കിയതുൾപ്പെടെ 30000 ഏക്കറിൽ അധിക നെൽകൃഷി, 1194 ഏക്കർ തരിശുഭൂമിയിൽ പച്ചക്കറികൃഷി വ്യാപിപ്പിച്ചു. 40 ലക്ഷം വിത്ത്് കിറ്റും 45.3 ലക്ഷം പച്ചക്കറിതൈകളും വീട്ടുവളപ്പിലെ കൃഷിക്കായി നൽകി, 86 ലക്ഷം വൃക്ഷത്തൈകൾ നട്ടു തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story