Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വകാര്യബസിൽ...

സ്വകാര്യബസിൽ കുട്ടികൾക്ക് ഭീഷണി; വിദ്യാർഥിനികൾ നൽകിയ പരാതി ജനമൈത്രി പൊലീസ് മുക്കി

text_fields
bookmark_border
*കൺസഷൻ അനുവദിക്കാതിരിക്കലും അസഭ്യവിളിയും പതിവെന്ന് വിദ്യാർഥികൾ കിളിമാനൂർ: തിരക്കുള്ള ബസിനുള്ളിൽെവച്ച് പ്ലസ് ടു വിദ്യാർഥികളെ അസഭ്യം പറയുകയും കൺസഷൻ നിഷേധിക്കുകയും ബസിൽ നിന്നിറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത വിഷയത്തിൽ കിളിമാനൂർ ജനമൈത്രി പൊലീസിൽ പെൺകുട്ടികൾ നൽകിയ പരാതിയെക്കുറിച്ച് അറിയില്ലെന്ന് ബന്ധപ്പെട്ടവർ. എസ്.ഐയുടെ അഭാവത്തിൽ പെൺകുട്ടികൾ നൽകിയ പരാതി സ്റ്റേഷൻ ഓഫിസർ കൂടിയായ സി.ഐയെ അറിയിക്കാൻ പോലും ഡ്യൂട്ടിയിലുണ്ടായിരുന്നവർ തയാറായില്ലത്രെ. മാത്രമല്ല, സംഭവം നടന്നത് ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിലാണെന്നും അതുകൊണ്ടാവാം അന്വേഷിക്കാതിരുന്നതെന്നും ചൊവ്വാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ജി.ഡി ചാർജുള്ള ഉദ്യോഗസ്ഥൻ അറിയിച്ചു. കിളിമാനൂർ സ്വദേശികളും നെടുമ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളുമായ മൂന്ന് പെൺകുട്ടികളെയാണ് സ്വകാര്യബസ് ജീവനക്കാർ ഭീഷണിപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചവരെ മാത്രമേ ഇവർക്ക് സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. തുടർന്ന്, ഇവിടെ നിന്ന് നഗരൂരിലേക്ക് ബസ് കയറിയ കുട്ടികൾക്ക് എസ്.ടി നൽകാൻ കണ്ടക്ടർ തയാറായില്ല. മാത്രമല്ല, അസഭ്യം പറയുകയും വഴിയിൽ ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പെൺകുട്ടികൾ വഴിയിൽ ഇറങ്ങാൻ തയാറായില്ല. തുടർന്ന് നഗരൂരിൽ ബസിറങ്ങിയശേഷം കിളിമാനൂരിൽ എത്തിയ പെൺകുട്ടികൾ ഉച്ചക്ക് 2.-30 ഓടെ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ജി.ഡി ടേബിളിൽ പരാതി നൽകിയപ്പോൾ, അകത്ത് എസ്.ഐക്ക് കൊടുക്കാൻ അറിയിക്കുകയായിരുെന്നന്ന് പെൺകുട്ടികൾ പറഞ്ഞു. പരാതി സ്വീകരിച്ചാൽ നിയമപരമായി രസീത് നൽകണമെന്നാണ് നിയമം. എന്നാൽ ഇവിടെ ഇങ്ങനെ ഒരേർപ്പാടില്ലത്രെ. പരിഹാരം കാണാമെന്ന് മറുപടി നൽകിയതല്ലാതെ തുടർനടപടികൾ ഉണ്ടായില്ല. ഇന്നലെ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇതിനെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു മറുപടി. ഇതേ സ്വകാര്യബസിലെ ജീവനക്കാരെക്കുറിച്ച് നേരത്തെയും നിരവധി പരാതികൾ ഉയർന്നിരുന്നു. ശനിയാഴ്ച അടക്കമുള്ള പ്രവൃത്തി ദിനങ്ങളിൽ കുട്ടികൾക്ക് കൺസഷൻ അനുവദിക്കണമെന്നാണ് സ്വകാര്യ ബസുകൾക്ക് നൽകിയിരിക്കുന്ന നിർദേശം. കിളിമാനൂരിൽ ചില സ്വകാര്യ ബസുകൾ കുട്ടികളോട് ഇത്തരത്തിൽ പെരുമാറുന്നതായി ആക്ഷേപം ഉണ്ട്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് പെൺകുട്ടികളുടെ രക്ഷാകർത്താക്കൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story