Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാർട്ടൂൺ പ്രദർശനം നാളെ ...

കാർട്ടൂൺ പ്രദർശനം നാളെ മുതൽ

text_fields
bookmark_border
തിരുവനന്തപുരം: ലളിതകലാ അക്കാദമി കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി.കെ. സുജിത്തി​െൻറ ഏകാംഗ കാർട്ടൂൺ പ്രദർശനം സംഘടിപ്പിക്കും. എട്ടിന് വൈകീട്ട് നാലുമണിക്ക് കാർട്ടൂണിസ്റ്റ് പി.വി. കൃഷ്‌ണൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, ചിത്രകാരനും ലളിതകലാ അക്കാദമി നിർവാഹകസമിതി അംഗവുമായ കാരയ്ക്കാമണ്ഡപം വിജയകുമാർ, കാർട്ടൂണിസ്റ്റുമാരായ സുധീർനാഥ്, കെ.ബി. ഹരികുമാർ എന്നിവർ പങ്കെടുക്കും. സുജിത്തിന് വിവിധ അവാർഡുകൾ നേടിക്കൊടുത്ത കാർട്ടൂണുകളടക്കം തെരഞ്ഞെടുത്ത നൂറോളം കാർട്ടൂണുകൾ പ്രദർശനത്തിലുണ്ടാകും. ഫെബ്രുവരി എട്ട് മുതൽ 15 വരെ രാവിലെ 10 മുതൽ വൈകീട്ട് 6.30 വരെയായിരിക്കും പ്രദർശനം. തിങ്കളാഴ്ച ഗാലറി അവധിയായിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story