Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാലോട് കാർഷികമേളക്ക്...

പാലോട് കാർഷികമേളക്ക് ഇന്ന് തുടക്കം

text_fields
bookmark_border
പാലോട്: 55ാമത് പാലോട് കാർഷിക കലാ വ്യാപാരമേളക്ക് ബുധനാഴ്ച തുടക്കമാകും. രാവിലെ 9.30ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. 10.30ന് പ്രദർശന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം മേള രക്ഷാധികാരി എം.എം. സലീം നിർവഹിക്കും. ചിന്ത പബ്ലിഷേഴ്സ് ഒരുക്കുന്ന പുസ്തകോത്സവം വൈകീട്ട് അഞ്ചിന് മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്യും. മേളയുടെ ആദ്യദിന സമ്മേളനം രാത്രി എട്ടിന് ചേരും. മന്ത്രി തോമസ് ഐസക് ഉദ്ഘാടനം നിർവഹിക്കും. ടൂറിസം വാരാഘോഷം മന്ത്രി കടകംപള്ളി സുരേന്ദ്രനും സാംസ്കാരിക കലാമേള വി.എം. സുധീരനും ഉദ്ഘാടനം ചെയ്യും. സിനിമ, സീരിയൽ താരങ്ങളായ സാജൻ സൂര്യയും പ്രദീപും മുഖ്യാതിഥികളാകും. ഡി.കെ. മുരളി എം.എല്‍.എ യോഗത്തിൽ അധ്യക്ഷത വഹിക്കും. രാത്രി ഒമ്പതുമുതല്‍ നൃത്തോത്സവം. മേളയുടെ തുടർ ദിവസങ്ങളിൽ വിവിധ മെഡിക്കൽ ക്യാമ്പുകൾ, പരിസ്ഥിതി സമ്മേളനം, സെമിനാറുകൾ, യുവജന സംവാദം, അക്ഷരശ്ലോക സദസ്സ്, നാടകോത്സവം, സാംസ്കാരിക സമ്മേളനം, കാവ്യസന്ധ്യ എന്നിവ നടക്കും. കുട്ടികളുടെ ചിത്രരചന മത്സരങ്ങൾക്കൊപ്പം മുതിർന്നവർക്കായി കായികമത്സരങ്ങളും സംഘടിപ്പിക്കും. വടംവലി, പുഷ് അപ്, സിറ്റ് അപ് മത്സരം, കബഡി ടൂർണമ​െൻറ്, നാടൻ പാചകമത്സരം, ഓലമെടയൽ മത്സരം എന്നിവയും സംഘടിപ്പിക്കും. ജെ.എൻ.ടി.ബി.ജി.ആർ.ഐ, ബനാന നഴ്സറി, ജില്ല കൃഷിത്തോട്ടം തുടങ്ങിയ നൂറിലധികം സർക്കാർ അർധസർക്കാർ സ്വകാര്യ സ്റ്റാളുകൾ മേളയിലുണ്ടാകും. കാർണിവൽ, മോട്ടോർ എക്സ്പോ, വനംവകുപ്പി​െൻറ സഞ്ചരിക്കുന്ന വനശ്രീ സ്റ്റാൾ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പ്രഥമ മലയോര കൃഷിശാസ്ത്ര കോൺഗ്രസും നടക്കും. കർഷക സംഗമവും മലയോര കർഷക അവാർഡും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. മേള പ്രവർത്തകരുടെ തെരുവുനാടകങ്ങളിൽ പ്രധാന വേഷം ചെയ്തിരുന്ന കലാകാരൻ മഹേഷ് കൃഷ്ണയുടെ സ്മരണകൾക്ക് മുന്നിൽ മേള തിയറ്റർ സംഘം ഷരീഫ് പാങ്ങോട് രചനയും സംവിധാനവും നിർവഹിച്ച ബാക്കിയായവർ എന്ന നാടകമവതരിപ്പിക്കും. കിഴക്കൻമാടുകൾ, പാണ്ടിമാടുകൾ, കുഴിമാടുകൾ, തെലുങ്കാന പോത്തുകൾ എന്നിവയുടെ പ്രദർശനവും വിൽപനയും മേളയിലുണ്ടാകും. ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത ശ്രീ ഇനത്തിൽപ്പെട്ട മരച്ചീനി, കാച്ചിൽ, ചേമ്പ്, കൂർക്ക എന്നിവയുടെ വിത്തുകളും ലഭ്യമാകും. 16ന് മേള സമാപിക്കും. മന്ത്രി എ.കെ. ബാലൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. എ. സമ്പത്ത് എം.പി മുഖ്യാതിഥിയാകും. പാലോട് രവി സമ്മാനവിതരണം നടത്തും. കോലിയക്കോട് കൃഷ്ണൻ നായർ മുഖ്യ പ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story