Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ല ഭരണകൂടത്തി​െൻറ...

ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തിൽ സന്നദ്ധ സേവനപദ്ധതി വരുന്നു

text_fields
bookmark_border
തിരുവനന്തപുരം: മഴവെള്ളസംഭരണം, മാലിന്യനിർമാർജനം, ജൈവ കൃഷി അടക്കം രംഗങ്ങളിൽ മുന്നേറ്റം നടത്താൻ ജില്ല ഭരണകൂടം സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ പദ്ധതികൾ നടപ്പാക്കും. ഇതിനായി ജില്ല ഭരണകൂടം സമർപ്പിച്ച പദ്ധതി സർക്കാരും അംഗീകരിച്ചു. ഉദ്ഘാടനം ബുധനാഴ്ച രാവിലെ പത്തിന് കാര്യവട്ടം സ്പോർട്സ് ഹബിലെ ട്രാവൻകൂർ ഹാളിൽ നടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും കലക്ടർ കെ. വാസുകിയും വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാലാവസ്ഥവ്യതിയാനംമൂലം നിരവധി പ്രശ്നങ്ങളാണ് ജില്ല അഭിമുഖീകരിക്കുന്നത്. ജലക്ഷാമം, പ്രകൃതിദുരന്തങ്ങൾ എന്നിവക്ക് പുറമെ മാലിന്യപ്രശ്നങ്ങളും രൂക്ഷമാണ്. സന്നദ്ധസംഘടനകളുടെ കൂട്ടായ്മ ഉണ്ടാക്കുകയാണ് ലക്ഷ്യം. വെബ്സൈറ്റ് വഴി സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാം. ഇവർക്ക് പരിശീലനം നൽകും. അഞ്ച് ലക്ഷ്യങ്ങളാണ് ഇതിനുണ്ടാവുക. ഉദ്ഘാടനത്തോടൊപ്പം ഒരുദിവസത്തെ പരിശീലനം നൽകും. ജില്ലയിൽ രൂപവത്കരിക്കുന്ന സന്നദ്ധസംഘം പ്രദേശികമായി ടീം ലീഡർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കും. തെരഞ്ഞെടുത്ത സ്ഥലങ്ങൾ മാലിന്യംനീക്കി പെയിൻറടിച്ച് പുന്തോട്ടമുണ്ടാക്കി പരിപാലിക്കും. ഇതിന് ചെലവ് വഹിക്കുന്ന സ്പോൺസർമാർക്ക് അവരുടെ ലോഗോ പ്രദർശിപ്പിക്കാം. ആദ്യ അഞ്ച് മാസത്തിൽ നഗരത്തിലെ അഞ്ച് സ്ഥലങ്ങളാകും ഏെറ്റടുക്കും. പൊലീസ് ഉദ്യോഗസ്ഥരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ നിരീക്ഷണ സ്ക്വാഡ് പ്രവർത്തിക്കും. സ്കൂളുകൾ, വീടുകൾ തുടങ്ങിയവയിൽ ഗ്രീൻ പോേട്ടാകോൾ നടപ്പാക്കാൻ േബാധവത്കരണം നടത്തും. തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണം പദ്ധതിക്കുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story