Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് ചിക്കൻപോക്സ്: എൻജിനീയറിങ്​ കോളജ് അടച്ചു

text_fields
bookmark_border
നേമം: വിദ്യാർഥികൾക്ക് ചിക്കൻപോക്സ് പടർന്നുപിടിച്ചതിനെത്തുടർന്ന് പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിങ് കോളജ് അടച്ചു. ഈമാസം 16 വരെയാണ് കോളജ് അടച്ചിരിക്കുന്നത്. മൂന്നാംവർഷ എൻജിനീയറിങ് വിദ്യാർ‌ഥികൾക്കാണ് ആദ്യം ചിക്കൻപോക്സ് പിടിപെട്ടത്. ആ ക്ലാസിന് കുറച്ചുദിവസത്തേക്ക് അവധി നൽകിയെങ്കിലും പടരുകയായിരുന്നു. ഇതുവരെ 29 പേർക്ക് ചിക്കൻപോക്സ് പിടിപെട്ടിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എസ്.എച്ച്. അനിൽകുമാർ പറഞ്ഞു. ആരോഗ്യവിഭാഗം അധികൃതരുടെ നിർദേശത്തെത്തുടർന്നാണ് കോളജ് അടച്ചത്. 16- വരെയുള്ള ഇേൻറണൽ പരീക്ഷകളും മാറ്റിെവച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story