Top
Begin typing your search above and press return to search.
Madhyamam
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎൽ.ഐ.സി ഏജൻറുമാർ...

എൽ.ഐ.സി ഏജൻറുമാർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി

text_fields
bookmark_border
തിരുവനന്തപുരം: സർക്കാർ ക്ഷേമപെൻഷൻ പദ്ധതി നടപ്പാക്കുക, പോളിസി സേവനങ്ങൾക്കുള്ള മുദ്രപത്രത്തി​െൻറ വിലവർധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൽ.ഐ.സി ഏജൻറ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സി.ഐ.ടി.യു) സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ കൊടുക്കാതിരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 94 ശതമാനം പേരും കരാർ ജീവനക്കാരോ താൽക്കാലികക്കാരോ ആണ്. ഇവരെ പലപേരുകളിലാണ് വിളിക്കുന്നത്. സ്ഥിരജീവനക്കാർക്ക് കൊടുക്കുന്ന ശമ്പളത്തി​െൻറ നാലിലൊന്ന് പോലും ഇവർക്ക് ലഭിക്കുന്നില്ല. ഇന്ത്യൻ പൗരനെന്ന നിലയിൽ എൽ.ഐ.സി ജീവനക്കാർക്കും പെൻഷൻ ലഭിക്കണം. അത് നേടിയെടുക്കാൻ നിരന്തരം മുറവിളി കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു. ടി.വി. രാജേഷ് എം.എൽ.എ, എസ്.എൽ പോറ്റി, എം. ശെൽവരാജ് സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് ഇ.എ. ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി എം.കെ. മോഹൻ, പി.കെ. ദിനേശൻ, പി.എൻ. സുധാകരൻ, ജോൺവില്യം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story