Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊച്ചു​വേളിയിൽനിന്ന്​ ...

കൊച്ചു​വേളിയിൽനിന്ന്​ മംഗളൂരുവി​േലക്കും തിരിച്ചും സ്​പെഷൽ ഫെയർ ട്രെയിൻ

text_fields
bookmark_border
* ഹൈദരാബാദ് -കൊച്ചുവേളി സർവിസുകൾ ദീർഘിപ്പിച്ചു തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളിയിൽനിന്ന് മംഗളൂരുവിലേക്കും തിരിച്ചും സ്പെഷൽ ഫെയർ ട്രെയിനുകൾ സർവിസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. കൂടാതെ മാർച്ച് വരെ സർവിസ് നടത്താൻ നിശ്ചയിച്ചിരുന്ന സ്പെഷൽ സർവിസുകളായ ഹൈദരാബാദ്-കൊച്ചുവേളി (07115), കൊച്ചുവേളി- ഹൈദരാബാദ് (07116) ദീർഘിപ്പിച്ചിട്ടുമുണ്ട്. കൊച്ചുവേളിയിൽനിന്ന് ഫെബ്രുവരി ഒമ്പത്, 16, 23 തീയതികളിൽ വൈകീട്ട് 6.35ന് പുറപ്പെടുന്ന കൊച്ചുവേളി-മംഗളൂരു ജങ്ഷൻ സ്പെഷൽ ഫെയർ സ്പെഷൽ െട്രയിൻ (06053) അടുത്തദിവസം രാവിലെ 5.10ന് മംഗളൂരു ജങ്ഷനിൽ എത്തും. ഫെബ്രുവരി 11, 18, 25 തീയതികളിൽ വൈകീട്ട് 3.40ന് മംഗളൂരു ജങ്ഷനിൽനിന്ന് പുറെപ്പടുന്ന മംഗളൂരു-കൊച്ചുവേളി സ്പെഷൽ ഫെയർ സ്പെഷൽ െട്രയിൻ (06054) അടുത്തദിവസം രാവിലെ അഞ്ചിന് കൊച്ചുവേളിയിൽ എത്തും. ഈ െട്രയിനുകൾ ഒരു എ.സി ടു ടയർ, രണ്ട് എ.സി ത്രീ ടയർ, ഏഴ് സ്ലീപ്പർ ക്ലാസ്, മൂന്ന് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് ലഗേജ് കം േബ്രക്ക് വാൻ കോച്ചുകൾ ഉണ്ടായിരിക്കും. കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. കൊച്ചുവേളി-ഹൈദരാബാദ് സ്പെഷൽ ഫെയർ സ്പെഷൽ െട്രയിൻ (07116) ഏപ്രിൽ രണ്ട് മുതൽ ജൂലൈ രണ്ട് വരെ കൊച്ചുവേളിയിൽനിന്ന് തിങ്കളാഴ്ചകളിൽ രാവിലെ 7.45ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് വണ്ടിന് ഹൈദരാബാദിൽ എത്തും. ഹൈദരാബാദ്-കൊച്ചുവേളി സ്പെഷൽ ഫെയർ സ്പെഷൽ െട്രയിൻ (07115) ഏപ്രിൽ ഏഴ് മുതൽ ജൂൺ 30 വരെ ഹൈദരാബാദിൽനിന്ന് ശനിയാഴ്ചകളിൽ രാത്രി ഒമ്പതിന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 3.20ന് കൊച്ചുവേളിയിൽ എത്തും. ഈ െട്രയിനിൽ ഒരു എ.സി ടു ടയർ, ഒരു എ.സി ത്രീ ടയർ, 16 സ്ലീപ്പർ ക്ലാസ്, രണ്ട് ലഗേജ് കം േബ്രക്ക് വാൻ കോച്ചുകൾ ഉണ്ടായിരിക്കും. കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, വാണിയംപാടി, അമ്പൂർ, കാട്പാടി, ചിറ്റൂർ, തിരുപ്പതി, റെനിഗുണ്ട, ഗൂഡൂർ, നെല്ലൂർ, ഓങ്കോൾ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story