Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുരീപ്പുഴയെ...

കുരീപ്പുഴയെ ആക്രമിച്ചത്​ പ്രതിഷേധാർഹം ^വെല്‍ഫെയര്‍ പാര്‍ട്ടി

text_fields
bookmark_border
കുരീപ്പുഴയെ ആക്രമിച്ചത് പ്രതിഷേധാർഹം -വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം: വടയമ്പാടി ജാതിമതില്‍വിരുദ്ധ സമരത്തെ പരാമര്‍ശിച്ചതി​െൻറ പേരില്‍ കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കൊല്ലം ജില്ലയിലെ കോട്ടുക്കലില്‍ നടന്ന ആര്‍.എസ്.എസ് ആക്രമണം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. കേരളത്തില്‍ ആർ.എസ്.എസിന് എന്തും ചെയ്യാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. റിയാസ് മൗലവിയെയും കൊടിഞ്ഞി ഫൈസലിനെയും കൊലപ്പെടുത്തുകയും എം.ടിക്കും കമലിനും എതിരെ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തപ്പോഴെല്ലാം കേരള ഭരണകൂടം നിസ്സംഗമായിരുന്നു. ഈ നിസ്സംഗതയാണ് വടയമ്പാടിയില്‍ ആര്‍.എസ്.എസിന് അഴിഞ്ഞാടാനവസരമൊരുക്കിയത്. അതി​െൻറ തുടര്‍ച്ചയാണ് കുരീപ്പുഴ ശ്രീകുമാറിന് നേരേ നടന്ന ആക്രമണം. ഇനിയും സംഘ്പരിവാറിനെ നിലക്കു നിര്‍ത്താന്‍ ഇടതു സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ അതിഗുരുതര പ്രത്യാഘാതം കേരളം അനുഭവിക്കേണ്ടി വരും. കുറ്റവാളികളെ പിടികൂടി കടുത്ത ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story