Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുരീപ്പുഴ ശ്രീകുമാറിനെ ...

കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം

text_fields
bookmark_border
തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കഴിഞ്ഞദിവസം നടന്ന ആക്രമണം അപലപനീയവും ജനാധിപത്യസമൂഹത്തിന് അപമാനവുമാണെന്ന് വനം മന്ത്രി കെ. രാജു പറഞ്ഞു. സ്വന്തം അഭിപ്രായം തുറന്നു പറയുന്ന കവികളെയും കലാകാരന്മാരെയും കായികമായി ആക്രമിക്കുന്ന ആർ.എസ്.എസ് നയം പ്രതിഷേധാര്‍ഹമാണ്. ഇത്തരം ഫാഷിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും മന്ത്രി പറഞ്ഞു. കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചത് അപലപനീയവും സാംസ്കാരിക കേരളത്തി​െൻറ പാരമ്പര്യത്തിന് നിരക്കാത്തതുമാണെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും എതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന സംഭവങ്ങൾക്ക് സമാനമായ തരത്തിലുള്ളതാണ് കേരളത്തിൽ കുരീപ്പുഴ ശ്രീകുമാരിനെതിരെയുണ്ടായ ആക്രമണം. കേരളത്തി​െൻറ സാംസ്കാരിക പാരമ്പര്യത്തിനെതിരെയുള്ള ആക്രമണമായി വിലയിരുത്തി അസഹിഷ്ണുതാ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ സാസ്കാരിക കേരളം ഒറ്റക്കെട്ടായി നീങ്ങണമെന്നും എൻ.കെ. േപ്രമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച ആർ.എസ്.എസ് നടപടിയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അഭിപ്രായം തുറന്നുപറയുന്നവരെയും കേരളീയ നവോത്ഥാനത്തി​െൻറ മൂല്യങ്ങളെയും തകർക്കുന്ന സംഘ്പരിവാർ അജണ്ടയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കുരീപ്പുഴക്കെതിരെയുള്ള ആക്രമണം. ആർ.എസ്.എസ് ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസ്താവനയിൽ അറിയിച്ചു. ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസെടുത്തത് അപലപനീയം -കുമ്മനം കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെ മർദിച്ചു എന്നാരോപിച്ച് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസെടുത്ത നടപടി പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ മർദിച്ചതായി ശ്രീകുമാർ പോലും പരാതി പറഞ്ഞിട്ടില്ല. ആക്രോശിച്ചു, അസഭ്യം പറഞ്ഞു എന്നൊക്കെയാണ് അദ്ദേഹം ആദ്യം പറഞ്ഞത്. എന്നാൽ, വധശ്രമത്തിനും സംഘം ചേർന്ന് കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിനുമാണ് ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഗ്രന്ഥശാലയുടെ വാർഷിക പരിപാടി ഉദ്ഘാടനം ചെയ്ത് കുരീപ്പുഴ നടത്തിയ പ്രകോപനപരമായ പ്രസംഗത്തെ അവിടെ കൂടിയ നാട്ടുകാർ ചോദ്യം ചെയ്തു എന്നത് സത്യമാണ്. പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിലായിരുന്നു ഇത്. ആർ.എസ്.എസിനെയും എൻ.എസ്.എസിനെയും പറ്റി അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ മൈക്കിൽ കൂടി പ്രസംഗിച്ചതിനെയാണ് അവര്‍ ചോദ്യം ചെയ്തത്. ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തെയും പത്മനാഭനെയും ശ്രീകുമാർ അവഹേളിക്കുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്തത് ൈകയേറ്റമായി പ്രചരിപ്പിക്കുന്നത് ക്രമസമാധാന നില തകർക്കാനുള്ള ചിലരുടെ കുബുദ്ധിയാണ്. ഇതിനു ശ്രീകുമാർ കൂട്ടു നിൽക്കരുത്. സത്യം പറയാൻ ബാധ്യതയുള്ളയാളാണ് കവി. കവി എന്ന വാക്കിനോട് അൽപമെങ്കിലും നീതി പുലർത്തുന്നുണ്ടെങ്കിൽ ഈ കള്ളപ്രചാരണത്തിനെതിരെ കുരീപ്പുഴ ശ്രീകുമാർ രംഗത്തു വരണം. അവിടെ നടന്നത് ജനങ്ങളോട് തുറന്നുപറയണം. ഹിന്ദു ദേവീദേവന്മാരെ അവഹേളിച്ചതിനും വിശ്വാസം വ്രണപ്പെടുത്തി സ്പർധ വളർത്താൻ ശ്രമിച്ചതിനും കുരീപ്പുഴക്കെതിരെ കേസടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story