Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രെയിനിൽനിന്ന്​...

ട്രെയിനിൽനിന്ന്​ ആറുകിലോ കഞ്ചാവ്​ പിടികൂടി

text_fields
bookmark_border
പാറശ്ശാല: റെയിൽവേ പൊലീസി​െൻറ നേതൃത്വത്തിൽ ചൊവാഴ്ച രാവിലെ മധുര--പുനലൂർ പാസഞ്ചർ ട്രെയിനിൽ നടത്തിയ പരിശോധനയിൽ ആറുകിലോ കഞ്ചാവ് പിടികൂടി. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽവെച്ചാണ് വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവ് കണ്ടെത്തിയത്. പരിശോധന നടത്തിയ സമയം പ്രതി ട്രെയിനിൽനിന്ന് ഓടി രക്ഷപ്പെട്ടു. പിടിച്ചെടുത്ത കഞ്ചാവിന് രണ്ടു ലക്ഷത്തോളം രൂപ വിലവരും. റെയിൽവേ പൊലീസി​െൻറ പരിശോധനയിൽ ഈ വർഷം 10 കിലോയിലധികം കഞ്ചാവ് പിടികൂടുകയും നാല് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story