Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആന പരിപാലന...

ആന പരിപാലന കേന്ദ്രത്തിലേക്കുള്ള റോഡ് പൂർണമായും തകർന്നു

text_fields
bookmark_border
കാട്ടാക്കട: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോട്ടൂര്‍- കാപ്പുകാട് . റോഡി​െൻറ ശോച്യാവസ്ഥ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് ദുരിതമാകുന്നു. കാപ്പുകാടേക്കുള്ള നാല് കിലോമീറ്റർ റോഡി​െൻറ കാവടിമൂല മുതൽ മുണ്ടണി വരെയുള്ള ഭാഗമാണ് തകർന്നത്. ടാർ പോലും കാണാനാവാത്തവിധം തകർന്ന റോഡിലൂടെ തന്നെയാണ് കെ.എസ്.ആർ.ടി.സി ഉൾപ്പെടെ സർവിസ് നടത്തുന്നത്. പാത തകർന്നതിനാൽ പ്രദേശത്തെ 200ഓളം കുടുംബങ്ങളും ബുദ്ധിമുട്ടിലാണ്. അത്യാവശ്യത്തിന് ഓട്ടോ വിളിച്ചാൽ പോലും വരാറില്ല. അടുത്തിടെ പൊതു മരാമത്ത് വകുപ്പിന് കൈമാറിയ കുറ്റിച്ചൽ പഞ്ചായത്തിലെ രണ്ട് റോഡുകളിൽ ചോനാംപാറ ആദിവാസി ഊരിലേക്കുള്ള റോഡ് ഈയിടെ നവീകരിച്ചിരുന്നു. എന്നാൽ ദിവസവും വിദേശികളുൾപ്പെടെ നൂറുകണക്കിന് സഞ്ചാരികളെത്തുന്ന ആന പരിപാലനകേന്ദ്രത്തിലേക്കുള്ള റോഡിനെ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
Show Full Article
TAGS:LOCAL NEWS 
Next Story