Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓയിൽപാം തൊഴിലാളികൾ...

ഓയിൽപാം തൊഴിലാളികൾ സീനിയർ മാനേജരെ ഉപരോധിച്ചു

text_fields
bookmark_border
അഞ്ചൽ: പൊതുമേഖല സ്ഥാപനമായ ഓയിൽപാം ഇന്ത്യ ലിമിറ്റഡിൽ ജീവനക്കാരുടെ പ്രതിഷേധം. ജീവനക്കാർക്ക് മാസാവസാനം നൽകാറുള്ള ശമ്പളം മുടങ്ങിയതാണ് പ്രതിഷേധത്തിന് കാരണമായത്. എസ്റ്റേറ്റ് സീനിയർ മാനേജർ ഓഫിസ് ഗേറ്റ് പടിക്കൽ രാവിലെ സംഘടിച്ച സമരക്കാർ സീനിയർ മാനേജരെ ഒാഫിസിലേക്ക് കടക്കാൻ സമ്മതിക്കാതെ തടഞ്ഞുവെച്ച് പ്രതിഷേധിക്കുകയായിരുന്നു. കമ്പനിയിലെ അംഗീകൃത തൊഴിലാളി സംഘടനകളായ ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ഒ.പി.ഇ.സി എന്നീ സംഘടനകൾ സംയുക്തമായിട്ടാണ് സമരം സംഘടിപ്പിച്ചത്. ഐ.എൻ.ടി.യു.സി നേതാവ് സി.ജെ. ഷോം, സി.ഐ.ടി.യു നേതാവ് ജോൺ ചെറിയാൻ, ഒ.പി.ഇ.സി നേതാവ് സുധീർ കുമാർ, ജീവനക്കാരായ മധുസൂദനൻപിള്ള, പ്രദീപ്, ഷിബു, ഷമിർ, പി.വി. പ്രസാദ് എന്നിവർ നേതൃത്വം നൽകി. സംസ്ഥാന ഭരണപരിഷ്‌കാര കമീഷന്‍ ഗാന്ധിഭവന്‍ സന്ദര്‍ശിച്ചു പത്തനാപുരം: സംസ്ഥാന ഭരണപരിഷ്‌ക്കാര കമീഷന്‍ ഗാന്ധിഭവന്‍ സന്ദര്‍ശിച്ചു. ഭരണപരിഷ്‌കാര കമീഷന്‍ മെമ്പർ സെക്രട്ടറിയും റിട്ട. അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ ഷീല തോമസി​െൻറ നേതൃത്വത്തിലായിരുന്നു സന്ദർശനം. അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.പി. ബാബു, അണ്ടര്‍ സെക്രട്ടറി സി.ജെ. സുരേഷ് കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ ടിറ്റി ആനി ജോര്‍ജ്, സെക്ഷന്‍ ഓഫിസര്‍ രാജീവ് മാത്യു എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഗാന്ധിഭവനില്‍ മൂന്നുമണിക്കൂറിലേറെ ചെലവഴിച്ച കമീഷന്‍ അന്തേവാസികളോട് ക്ഷേമവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടർന്ന് നടന്ന സമ്മേളനം സെക്രട്ടറി ഷീല തോമസ് ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ സ്വാഗതം പറഞ്ഞു. അഡീഷനല്‍ സെക്രട്ടറി ടി.പി. ബാബു, അണ്ടര്‍ സെക്രട്ടറി സി.ജെ. സുരേഷ് കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ ടിറ്റി ആനി ജോര്‍ജ്, സെക്ഷന്‍ ഓഫിസര്‍ രാജീവ് മാത്യു എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story