Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകറുത്ത സ്​റ്റിക്കർ...

കറുത്ത സ്​റ്റിക്കർ ഭീതി: നാടോടി സ്​ത്രീയെ നാട്ടുകാർ പൊലീസിന്​ കൈമാറി

text_fields
bookmark_border
കുളത്തൂപ്പുഴ: കല്ലുകൊത്ത് ജോലി തേടിയെത്തിയ നാടോടി സ്ത്രീയെ സംശയത്തെ തുടർന്ന് നാട്ടുകാർ തടഞ്ഞുെവച്ച് പൊലീസിന് കൈമാറി. വ്യാഴാഴ്ച രാവിലെ പത്തരയോടെ സാംനഗറിൽ െവച്ചായിരുന്നു സംഭവം. സാംനഗർ ജങ്ഷന് സമീപത്തെ വീടുകളിൽ തെലുങ്കുഭാഷ സംസാരിക്കുന്ന സ്ത്രീ അരകല്ലു കൊത്തുന്നതിനും ഭിക്ഷ യാചിക്കുന്നതിനുമായി എത്തി. കറുത്ത സ്റ്റിക്കർ ഭീതി പ്രദേശവാസികൾക്കിടയിൽ നിലനിൽക്കെ രാവിലെ അന്യഭാഷ സംസാരിക്കുന്ന സ്ത്രീ ഭിക്ഷ തേടിയെത്തിയത് നാട്ടുകാർക്കിടയിൽ സംശയം ജനിപ്പിച്ചു. തുടർന്ന് ഇവരെ ചിലർ ചോദ്യംചെയ്യുകയും കുളത്തൂപ്പുഴ പൊലീസിനെ വിവരമറിയിച്ചു കൈമാറുകയായിരുന്നു. നാലുവർഷത്തിലധികമായി ഇട്ടിവ പഞ്ചായത്തിലെ മഞ്ഞപ്പാറയിൽ കരിങ്കല്ലിൽ അരകല്ലും ആട്ടുകല്ലും നിർമിച്ച് നൽകുന്ന സംഘത്തിൽപെട്ട സ്ത്രീയാണെന്ന് കണ്ടെത്തുകയും അവിടുത്തെ പഞ്ചായത്ത് പ്രസിഡൻറുമായും വാർഡ് മെംബറുമായും ഫോണിൽ ബന്ധപ്പെട്ട് വിവരം സ്ഥിരീകരിക്കുകയും ചെയ്തശേഷം വിട്ടയച്ചതായി കുളത്തൂപ്പുഴ പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story