Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഞ്ചലിൽ കറുത്ത...

അഞ്ചലിൽ കറുത്ത സ്​റ്റിക്കർ: പരിഭ്രാന്തരാകേണ്ടെന്ന് പൊലീസ്

text_fields
bookmark_border
അഞ്ചൽ: അഞ്ചൽ, ഏരൂർ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ കറുത്ത സ്റ്റിക്കർ പ്രയോഗം. പൊടിയാട്ടുവിള, പന്നിയറ, അഞ്ചൽ, അലയൺ മേഖലകളിലാണ് വ്യാഴാഴ്ച കറുത്ത സ്റ്റിക്കറുകൾ വീടുകളുടെ ജനാലകളിൽ പ്രത്യക്ഷപ്പെട്ടത്. ആളില്ലാത്ത വീട്ടുകളിലും അടഞ്ഞുകിടക്കുന്ന വീടുകളിലുമാണ് ഇവ കണ്ടെത്തിയിട്ടുള്ളത്. വിളക്ക്പാറയിൽ ബുധനാഴ്ച സമാനസംഭവം ഉണ്ടായി. സി.സി.ടി.വി കമ്പനിക്കാരുടെ കച്ചവടതന്ത്രമാണിതെന്നാണ് പൊലീസി​െൻറ ഒരുവാദം. മോഷണം ഉൾപ്പെടെയുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കായി ചിലരുടെ ബോധപൂർവമായ ശ്രമമാണെന്നും വിലയിരുത്തലുണ്ട്. ഇത്തരം തന്ത്രങ്ങൾ ജനം തിരിച്ചറിയേണ്ടതുണ്ടെന്നും സാമൂഹിക മാധ്യമങ്ങളിൽ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കർശനമായി നേരിടുമെന്നും പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story