Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദുരിതനാളുകൾ ഇനി ഓർമ;...

ദുരിതനാളുകൾ ഇനി ഓർമ; രാജ്കുമാരി വീർ സിങ്ങിനൊപ്പം

text_fields
bookmark_border
കൊല്ലം: 15 മാസങ്ങൾക്ക് ശേഷം രാജ്കുമാരിയും ഭർത്താവ് വീർ സിങ്ങും കണ്ടുമുട്ടി. ജീവിതവഴിയിൽ വേർപരിഞ്ഞ ഇവരുടെ വികാരപരമായ സമാഗമത്തിന് മുണ്ടയ്ക്കൽ സർക്കാർ അഗതി മന്ദിരം സാക്ഷ്യംവഹിച്ചു. കുടുംബ വഴക്കിനെത്തുടർന്ന് നാഗ്പൂരിലെ വീടുവിട്ടിറങ്ങിയ രാജ്കുമാരി ഒടുവിൽ നിറമനസ്സോടെ ഉറ്റവരുടെ പക്കലേക്ക് മടങ്ങി. ഏതോ ഒരു തീവണ്ടിയിൽ കൊല്ലത്ത് വന്നിറങ്ങി അലഞ്ഞ നാളുകൾക്കൊടുവിൽ ശക്തികുളങ്ങരയിൽനിന്ന് പൊലീസാണ് ഇവരെ അഗതിമന്ദിരത്തിലെത്തിച്ചത്. ശരീരവും ഓർമയും ശോഷിച്ച് ദുരവസ്ഥയിലായ രാജ്കുമാരിയെ അഗതി മന്ദിരത്തിലെ സാന്ത്വനം പതിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ലീഗൽ സർവിസ് അതോറിറ്റിയുടെ മുതിർന്ന പൗരന്മാർക്കുള്ള നിയമസഹായവുമായി എത്തിയ പാരാ ലീഗൽ വളൻറിയർ സാജിതയുടെയും അഗതിമന്ദിരം ജീവനക്കാരുടെയും ശ്രമഫലമായി ഇവർ പതിയെ വീടും നാടും ഓർത്തെടുത്തു. തുടർന്ന് മഹാരാഷ്ട്ര പൊലീസി​െൻറ സഹായത്തോടെ വീർ സിങ്ങിനെ വിവരമറിയിച്ചു. രാജ്കുമാരിയെ തിരിച്ചുകൊണ്ടുപോകാൻ അദ്ദേഹം സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇരുവരും വീണ്ടും ഒന്നായ നിമിഷത്തിന് കൊല്ലം മേയർ വി. രാജേന്ദ്രബാബുയും ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി കൂടിയായ സബ് ജഡ്ജ് ആർ. സുധാകാന്തും സാക്ഷികളായി. രാജ്കുമാരിക്ക് പുതിയ വസ്ത്രങ്ങളും വഴിച്ചിലവിനുള്ള പണവും മേയർ കൈമാറി. ഇരുവർക്കും നാഗ്പുരിലേക്കുള്ള മടക്ക ടിക്കറ്റ് സബ് ജഡ്ജ് നൽകി. കോർപറേഷൻ കൗൺസിലർ ശാന്തിനി ശുഭദേവൻ, അഗതി മന്ദിരം സെക്രട്ടറി ഡോ. ഡി. ശ്രീകുമാർ, സൂപ്രണ്ട് വത്സലൻ, കെൽസ സെക്ഷൻ ഓഫിസർ എ. സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story