Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതീക്ഷ പകർന്ന്...

പ്രതീക്ഷ പകർന്ന് കാഷ്യൂ കസ്​റ്റമർ മീറ്റ് * കശുമാങ്ങയിൽനിന്ന് സോഡയും ജാമും സൂപ്പും

text_fields
bookmark_border
കൊല്ലം: കശുവണ്ടി മൂല്യവർധിത ഉൽപന്ന വൈവിധ്യവത്കരണത്തിന് പിന്നാലെ കശുവണ്ടി വികസന കോർപറേഷൻ കശുമാങ്ങയിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളും വിപണിയിലെത്തിക്കും. കാഷ്യൂ സോഡ, കാഷ്യൂ ജാം, കാഷ്യൂ സൂപ്പ് എന്നിവക്കായി പദ്ധതികൾ തയാറായിക്കഴിഞ്ഞു. കുട്ടികളെ ലക്ഷ്യമിട്ട് ചിൽഡ്രൻസ് കാഷ്യൂവിറ്റ എന്ന ഉൽപന്നവും അനുബന്ധമായി നിർമിക്കും. നിലവിൽ കശുവണ്ടിയിൽനിന്നുള്ള സൂപ്പ്, വിറ്റ, പൗഡർ, ബിറ്റ്സ് ഇനങ്ങളായ ചോക്കോ-മിൽക്കി എന്നിവയാണ് വിപണിയിലുള്ളത്. ഇവയുടെ വിൽപനമൂല്യം കണക്കിലെടുത്താണ് കശുമാങ്ങയിൽനിന്ന് കൂടി പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കാൻ പദ്ധതികൾ രൂപവത്കരിച്ചത്. ഉൽപന്ന വൈവിധ്യവത്കരണത്തിന് പുറമെ ഉൽപാദന സ്വയംപര്യാപ്തതയും കശുവണ്ടി കോർപറേഷൻ ലക്ഷ്യമാക്കുന്നുണ്ടെന്ന് കസ്റ്റമർ മീറ്റ് ഉദ്ഘാടനം ചെയ്ത കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു. കോർപറേഷ​െൻറ ഫാക്ടറികളുടെ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കും. പരാതിരഹിത തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണ സമിതിയംഗം പി.ആർ. വസന്തൻ അധ്യക്ഷത വഹിച്ചു. സി.പി.െഎ ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ, കോർപറേഷൻ കമേഴ്സ്യൽ മാനേജർ വി. ഷാജി, വാല്യു അഡിഷൻ യൂനിറ്റ് മാനേജർ സന്ധ്യ ജി. നായർ, പേഴ്സനൽ മാനേജർ എസ്. അജിത്ത് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story