Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബ്ലാക്ക് സ്​റ്റിക്കർ...

ബ്ലാക്ക് സ്​റ്റിക്കർ വാർത്ത

text_fields
bookmark_border
നഗരത്തിൽ ബ്ലാക്ക് സ്റ്റിക്കർ സംഘത്തെ പിടിക്കാൻ ഷാഡോ പൊലീസ് ഉൾപ്പെടെ പത്ത് ടീമുകളെ നിയോഗിച്ചതായി സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് അറിയിച്ചു. സ്റ്റിക്കറുകൾ കാണപ്പെട്ട വീടുകളിൽനിന്ന് ലഭിച്ച വിരലടയാളങ്ങളും ചില സ്ഥലങ്ങളിൽനിന്ന് കണ്ടെത്തിയ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്. അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർ, നാടോടിസംഘങ്ങൾ, അന്യസംസ്ഥാനതൊഴിലാളികൾ എന്നിവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ജനങ്ങൾ ഭീതിയിലാകേണ്ട ഒരുസാഹചര്യവും നിലവിലില്ലെന്നും സംശയകരമായി കാണുന്നവരുടെ വിവരങ്ങൾ അപ്പോൾതന്നെ പൊലീസിൽ അറിയിക്കണമെന്നും കമീഷണർ അഭ്യർഥിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story