Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവികസനവും പാരിസ്ഥിതിക...

വികസനവും പാരിസ്ഥിതിക പ്രശ്‌നങ്ങളും സെമിനാർ നടത്തി

text_fields
bookmark_border
തിരുവനന്തപുരം: സി.പി.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ച് 'വികസനവും പാരിസ്ഥിതിക പ്രശ്‌നങ്ങളും' എന്ന വിഷയത്തിൽ നടന്ന സെമിനാർ ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.എൻ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഡോ. ബി. ഇക്ബാൽ, എ.എൻ. ഷംസീർ എം.എൽ.എ എന്നിവർ സംസാരിച്ചു. എൻ. രതീന്ദ്രൻ സ്വാഗതവും സുഹൃത്ത് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് പ്രഫ. അയിലം ഉണ്ണികൃഷ്ണൻ 'ശരത്കാലരാത്രി' കഥാപ്രസംഗം അവതരിപ്പിച്ചു. നഗരം ഇളക്കി മറിച്ച് ഘോഷയാത്ര തിരുവനന്തപുരം: സി.പി.എം ജില്ല സമ്മേളനത്തി​െൻറ പ്രചാരണാർഥം സംഘടിപ്പിച്ച ഘോഷയാത്ര നഗരത്തെ ഇളക്കിമറിച്ചു. യുവജനങ്ങളും വിദ്യാർഥികളും മഹിളകളും അണിനിരന്ന ഘോഷയാത്ര മ്യൂസിയം ജങ്ഷനിൽ ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സംഘാടക സമിതി ജനറൽ കൺവീനർ വി. ശിവൻകുട്ടി എന്നിവർ സംസാരിച്ചു. കായിക താരങ്ങൾ, ബഹുജനങ്ങൾ എന്നിവരും മിഴിവേകിയ ഘോഷയാത്രയെ കലാരൂപങ്ങളും ആകർഷകമാക്കി. ബൈക്കുകളിൽ നഗരത്തിലെ യൗവനം അനുഗമിച്ചു. നഗരം ചുറ്റി കിഴക്കേകോട്ടയിൽ സമാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story