Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭീതി ഒഴിയാതെ കറുത്ത...

ഭീതി ഒഴിയാതെ കറുത്ത സ്​റ്റിക്കർ

text_fields
bookmark_border
കാപ്ഷൻ കാഞ്ഞിരംകുളം മൃഗാശുപത്രിക്ക് മുന്നിലെ വീട്ടിലെ ജനാലയിൽ കണ്ട സ്റ്റിക്കർ പൊലീസ് പരിശോധിക്കുന്നു സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നത് കണ്ടെത്തുന്ന വീടുകളിൽ ഫോറൻസിക് സംഘത്തെകൊണ്ട് പരിശോധന നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിരുെന്നങ്കിലും പലയിടത്തും അത് നടക്കുന്നില്ല കാഞ്ഞിരംകുളം/വട്ടിയൂർക്കാവ്: ജില്ലയിൽ വീണ്ടും കറുത്ത സ്റ്റിക്കറുകൾ. പൂവാർ, വിഴിഞ്ഞം, കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ പരിധികളിലും വട്ടിയൂർക്കാവിലുമാണ് ജനലിൽ സ്റ്റിക്കർ പതിച്ചതായി കണ്ടെത്തിയത്. പൊലീസ് എത്തി സ്റ്റിക്കർ ഇളക്കിമാറ്റുന്നതല്ലാതെ സംസ്ഥാന പൊലീസ് മേധാവി അറിയിച്ചതുപോലെ ഫോറൻസിക് പരിശോധന നടത്തുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കാഞ്ഞിരംകുളത്ത് സർക്കാർ മൃഗാശുപത്രിക്ക് പുറമെ പത്തോളം വീടുകളുടെ ജനാലകളിലും കറുത്ത സ്റ്റിക്കറുകൾ കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് കൊല്ലക്കോണത്ത് ബിന്ദുവി​െൻറ വീട്ടിലെ ജനാലയിൽ രണ്ട് സ്റ്റിക്കറുകൾ പതിച്ചനിലയിൽ കെണ്ടത്തിയിരുന്നു. തുടർന്ന് വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് കാഞ്ഞിരംകുളം പൊലീസ് എത്തി പരിശോധന നടത്തി. മിക്സി വിൽക്കാനുണ്ടെന്ന് പറഞ്ഞ് അന്യസംസ്ഥാനക്കാർ വീട്ടിൽ എത്തിയിരുന്നതായി ബിന്ദു പറഞ്ഞത് ആശങ്ക വർധിപ്പിച്ചിരുന്നു. ഇവിടെ പരിശോധന നടത്തവെയാണ് കാഞ്ഞിരംകുളം മൃഗാശുപത്രിയിൽനിന്ന് പൊലീസിന് വിളിയെത്തുന്നത്. ഇവിടെ അടച്ചിട്ട ജനലി​െൻറ അകത്താണ് സ്റ്റിക്കറുകൾ ഒട്ടിച്ചിരിക്കുന്നത്. ഇത്തരത്തിൽ അഞ്ച് ജനൽ പാളികളിൽ സ്റ്റിക്കറുകൾ കണ്ടെത്തി. ആശുപത്രിക്ക് സമീപപ്രദേശങ്ങളിലെ ചില വീടുകളിലും ജനാലകളിൽ സ്റ്റിക്കർ പതിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ചിലത് കമ്പനിയിൽനിന്ന് ഗ്ലാസിൽ ഒട്ടിച്ചുവരുന്ന കറുത്ത സ്റ്റിക്കറുകൾ ആണെന്നാണ് പൊലീസ് നിഗമനം. പലതും വീട്ടുകാർ ശ്രദ്ധിക്കാതെ പോയതും നിലവിലെ കറുത്ത സ്റ്റിക്കർ ഭീതിയിൽ പരിശോധന നടത്തുമ്പോൾ പിന്നീട് കണ്ടെത്തുന്നതാകാമെന്നുമാണ് പൊലീസ് പറയുന്നത്. പൂവാർ സ്റ്റേഷൻ പരിധിയിൽ മൂന്ന് സ്ഥലങ്ങളിൽ സ്റ്റിക്കറുകൾ കണ്ടെത്തിയതായി ഫോൺ സന്ദേശം വന്നതായി പൊലീസ് അറിയിച്ചു. വീട്ടുകാരോടുതന്നെ അത് നീക്കം ചെയ്യാൻ നിർദേശം നൽകിയെന്നും പൊലീസ് പറഞ്ഞു. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നിടങ്ങളിൽ ജനാലകളിൽ സ്റ്റിക്കർ പതിച്ചത് കണ്ടെത്തി. വീട്ടുകാർ അറിയിച്ചതനുസരിച്ച് വിഴിഞ്ഞം പൊലീസ് എത്തി സ്റ്റിക്കറുകൾ നീക്കം ചെയ്തു. വട്ടിയൂർക്കാവിലെ രണ്ടിടത്തും പേരൂർക്കട രാമപുരത്തെ ഒരു വീട്ടിലും സ്റ്റിക്കറുകൾ കണ്ടെത്തിയിരുന്നു. മണ്ണന്തല പൊലീസ് സ്റ്റേഷനിൽ മാത്രം ഇന്നലെ അഞ്ചോളം പരാതികളാണ് എത്തിയത്. ഫോൺ മുഖേനയായിരുന്നു പല പരാതികളും ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. വട്ടിയൂര്‍ക്കാവ് കാവല്ലൂര്‍ മംഗ്ലാവ് വിള വിഷ്ണുഭവനില്‍ കെ. ബിനുവി‍​െൻറ വീടി‍​െൻറ രണ്ടാം നിലയിലെ ജനാലയില്‍ കറുത്ത മൂന്ന്‍ സ്റ്റിക്കറുകൾ ഒട്ടിച്ചതായി കണ്ടെത്തി. ബുധനാഴ്ച മാത്രമായി വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരുഡസനിലേറെ വീടുകളില്‍ സ്റ്റിക്കറുകള്‍ പതിച്ചതായുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിലകൂടിയ ഗ്ലാസ് നിർമിത ജനൽപാളികൾ വാഹനങ്ങളിലും മറ്റും കൊണ്ടുവരുമ്പോൾ തമ്മിൽതട്ടി പൊട്ടാതിരിക്കുന്നതിനും പരസ്പരം ഉരഞ്ഞ് പോറൽ വീഴാതിരിക്കുന്നതിനുമായി ഗ്ലാസ് കമ്പനികൾതന്നെ ഒട്ടിക്കുന്ന സുരക്ഷ മുൻകരുതലുകളാണ് ഇത്തരം സ്റ്റിക്കറുകളെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ, ഇതിന് കൃത്യമായ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടില്ല. രാത്രികാലങ്ങളിലാണ് വീടുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നതെന്ന് പൊലീസ് സംശയിക്കുന്നു. സംശയമുള്ള പ്രദേശങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വീട്ടുകാരോട് ജാഗ്രത പാലിക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. സംശയസാഹചര്യത്തിൽ ആരെ കണ്ടാലും തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കാൻ വീട്ടുകാരോട് നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ നിലവിലെ സാഹചര്യം മുതലാക്കി ഭീതി പരത്തുന്ന ഏതെങ്കിലും സംഘമുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നത് കണ്ടെത്തുന്ന വീടുകളിൽ ഫോറൻസിക് സംഘത്തെകൊണ്ട് പരിശോധന നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിരുെന്നങ്കിലും പലയിടത്തും അത് നടക്കുന്നില്ല. ഫോറൻസിക് സംഘം എത്തി പരിശോധന നടത്തി സത്യാവസ്ഥ അറിഞ്ഞാൽ ഒരുപക്ഷേ ഒരു നാടി​െൻറതന്നെ ആശങ്ക അകറ്റാൻ സാധിക്കുമെന്ന് നാട്ടുകാർ പറയുന്നു. അതേസമയം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങൾ ഇറങ്ങിയിരിക്കുന്നു സൂക്ഷിക്കുക എന്നതരത്തിലുള്ള ഒരു മുന്നറിയിപ്പ് സേന്ദശവും കേരള പൊലീസ് നൽകിയിട്ടിെല്ലന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്. കറുത്ത സ്റ്റിക്കർ ഭീതിയെതുടർന്ന് പൊലീസ് പരമാവധി ജാഗ്രത പാലിക്കുന്നുണ്ട്. ആശങ്ക പരത്തുന്ന സന്ദേശങ്ങൾ ദയവായി പ്രചരിപ്പിക്കാതിരിക്കാൻ ജനം ശ്രദ്ധിക്കണമെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story